പൂനൂർ: പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യബസ് ശക്തമായ വെള്ളക്കെട്ടിൽ കുടുങ്ങി. ശനിയാഴ്‌ച ഉച്ചയോടെയാണ് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലോടുന്ന ബസ് അപകടത്തിൽപ്പെട്ടത്. പൂനൂർപ്പുഴ നിറഞ്ഞൊഴുകിയതിനെ തുടർന്ന് റോഡിലേക്ക് കടുത്ത ഒഴുക്കോടെ വെള്ളം കയറുകയായിരുന്നു. ബസിനകത്ത് സീറ്റുകൾക്ക് മുകളിൽ വരെ വെള്ളം ഉയർന്ന സാഹചര്യത്തിൽ, പ്രദേശവാസികളും സന്നദ്ധപ്രവർത്തകരും ഉടൻതന്നെ സമയബദ്ധമായി ഇടപെട്ട് മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. വിവരമറിഞ്ഞ് നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്‌ച രാത്രി മുതൽ പെയ്‌ത കനത്ത മഴയിൽ പൂനൂർ, കോളിക്കൽ, കുണ്ടത്തിൽ, മറത്തുംപൊയിൽ, ഞാറപ്പൊയിൽ, ചേപ്പാല, അവേലം ഭാഗങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
തലയാട്, കട്ടിപ്പാറ, തോരാട് മലയോരമേഖലകളിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പൂനൂർപ്പുഴ പലയിടങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. ശക്തമായ മഴ തുടർന്നാൽ സംസ്ഥാനപാതയിലടക്കം വാഹന, കാൽനടയാത്രകൾ പൂർണമായി തടസ്സപ്പെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാരും അധികൃതരും.
മഴക്കെടുതിയെ തുടർന്ന് ഉണ്ണികുളത്തെ മറത്തുംപൊയിൽ ഭാഗത്ത് ആറോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പൂനൂർ മർകസ് ഗാർഡൻ സ്ഥാപനങ്ങൾ, ഞാറപ്പൊയിൽ ജുമാമസ്ജിദ് എന്നിവയ്ക്ക് മുന്നിലെ റോഡുകളിലും വലിയ രീതിയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം കയറിയ വീടുകളിൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തുകയും, താമസക്കാരെ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































