കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ 43 കാരൻ സാധാരണ ജീവിതത്തിലേക്ക്. അടുത്ത ദിവസം തന്നെ ആശുപത്രി വിട്ടേക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 11 നാണ് ഫറോക്ക് സ്വദേശിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആഴ്ച്ചകളോളം ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ആശുപത്രി വിടുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനയിലെ എൻ ഐ വിയിലും നടത്തിയ പരിശോധന ഫലങ്ങൾ പോസിറ്റീവ് ആയതിനെ തുടർന്ന് ജൂൺ 11 നാണ് രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന് നിപ സ്ഥിരീകരിച്ചത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രദേശത്തും രോഗി സന്ദർശിച്ചിരുന്ന ആശുപതികൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയത്. രോഗം സ്ഥിരീകരിച്ചപ്പോൾത്തന്നെ ജില്ലാതലത്തിൽ കൺട്രോൾ റൂം ആരംഭിക്കുകയും രോഗബാധിതന്റെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 104 പേരായിരുന്നു സമ്പർക്ക പട്ടികയിൽ. എല്ലാവരും കൃത്യമായി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജൂൺ 14 ന് മന്ത്രി കെ മുരളീധരൻ നേരിട്ട് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ജൂൺ 13 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ പി അനിൽകുമാർ ഉന്നതല യോഗം വിളിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ എല്ലാദിവസവും വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവലോകന യോഗങ്ങൾ നടത്തുകയും അതാത് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































