വടകര എം.ഡി.എം.എ കേസ്: മുഖ്യസൂത്രധാരൻ ഷിന്റോ ഷിബുവിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കും

വടകര എം.ഡി.എം.എ കേസ്: മുഖ്യസൂത്രധാരൻ ഷിന്റോ ഷിബുവിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കും
വടകര എം.ഡി.എം.എ കേസ്: മുഖ്യസൂത്രധാരൻ ഷിന്റോ ഷിബുവിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കും
Share  
എഴുത്ത്

News desk

2026 Aug 01, 09:12 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: വടകരയിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അധ്യാപികമാർ അറസ്റ്റിലായ കേസിൽ മുഖ്യക്കണ്ണിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബുവിനായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നു. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ഇയാൾ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കേസിൽ നേരത്തെ അറസ്റ്റിലായ മൂന്ന് അധ്യാപികമാരുടെയും ഓൺലൈൻ ഡെലിവറി ഏജന്റായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും ഫോൺ സന്ദേശങ്ങളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് ഷിന്റോയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.


​കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് വ്യാപകമായി എം.ഡി.എം.എ എത്തിച്ചിരുന്ന പ്രധാന വിതരണക്കാരനാണ് ഇയാളെന്ന് അന്വേഷണ സംഘം കണ്ടെത്തി. അധ്യാപികമാർ ലഹരി വിൽപനയിലൂടെ സമാഹരിച്ചിരുന്ന പണം ജിജിൽ കുര്യാക്കോസിന് കൈമാറുകയും, ജിജിൽ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. വിദേശ നമ്പർ ഉപയോഗിച്ചുള്ള വാട്സ്‌ആപ്പ് അക്കൗണ്ടുകൾ വഴിയാണ് ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നിർദേശങ്ങളും സാമ്പത്തിക ഇടപാടുകളും ഇവർ ഏകോപിപ്പിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n