കേരളത്തിൽ അതിശക്തമായ മഴയും വ്യാപക ഉരുൾപൊട്ടലും: ഒരു മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിശക്തമായ മഴയും വ്യാപക ഉരുൾപൊട്ടലും: ഒരു മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിൽ അതിശക്തമായ മഴയും വ്യാപക ഉരുൾപൊട്ടലും: ഒരു മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
Share  
എഴുത്ത്

News desk

2026 Aug 01, 09:06 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരണപ്പെട്ടു. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഇവിടെ ഒരു വീട് പൂർണ്ണമായും മണ്ണിനടിയിലായെങ്കിലും രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വാഗമൺ കോലാഹലമേട്ടിലും വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. കൊക്കയാർ ചപ്പാത്ത് വെള്ളത്തിൽ മുങ്ങുകയും ഉപ്പുതറയിൽ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിയുകയും ചെയ്തു.


​കോട്ടയം മൂന്നിലവിലുണ്ടായ ഉരുൾപൊട്ടലിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരന്റെ വീട് പൂർണ്ണമായി ഒലിച്ചുപോയി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ആറിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും കെ.കെ. റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.


​തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. വരും മണിക്കൂറുകളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ കടലാക്രമണ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n