നാദാപുരം: കോവിഡ് കാലത്ത് വലിയ രീതിയിൽ ട്രോളുകൾക്ക് ഇടയാക്കിയ പ്രവാസി സുഹൃത്ത് കെ.കെ. ഉസ്മാനെ നേരിൽ കാണാൻ മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക വാഹനത്തിൽ എത്തിയത് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കെ.എം. അഭിജിത്ത് എം.എൽ.എ.യുടെ നാദാപുരത്തെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ അവസരത്തിലാണ്, മന്ത്രിയായതിനു ശേഷം ആദ്യമായി രമേശ് ചെന്നിത്തല ഉസ്മാന്റെ വസതി സന്ദർശിച്ചത്.
കോവിഡ് കാലത്ത് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല, ഖത്തർ ഇൻകാസ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഉസ്മാനെ ഫോണിൽ വിളിച്ച് പ്രവാസികളുടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഈ ഫോൺകോളിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും ഉയരുകയും, അങ്ങനെ ഒരു സുഹൃത്ത് ചെന്നിത്തലയ്ക്കില്ലെന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. താൻ കെ.പി.സി.സി. പ്രസിഡന്റും ഉസ്മാൻ ഖത്തർ ഇൻകാസ് പ്രസിഡന്റുമായിരുന്ന 2011 മുതലുള്ള ദീർഘകാലത്തെ സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളതെന്ന് ഉസ്മാൻ വ്യക്തമാക്കി. അന്നത്തെ ട്രോളുകളെ ചിരിയോടെയാണ് നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഉസ്മാന്റെ വീട്ടിലെത്തിയ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. എം.എൽ.എ.മാരായ പാറക്കൽ അബ്ദുള്ള, കെ. പ്രവീൺകുമാർ, വി.ടി. സൂരജ്, ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, കോൺഗ്രസ് നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, ഐ. മൂസ, പി.കെ. ഹബീബ്, മോഹനൻ പാറക്കടവ്, ഉസ്മാന്റെ സഹോദരൻ കെ.കെ. അബൂബക്കർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































