ജൽ ജീവൻ മിഷൻ: വെട്ടിക്കീറിയ ബി.എം.ആൻഡ് ബി.സി. റോഡിൽ ടാറിങ്ങിന് പകരം കോൺക്രീറ്റ് മറിമായം, അപകടഭീതിയിൽ നാട്ടുകാർ

ജൽ ജീവൻ മിഷൻ: വെട്ടിക്കീറിയ ബി.എം.ആൻഡ് ബി.സി. റോഡിൽ ടാറിങ്ങിന് പകരം കോൺക്രീറ്റ് മറിമായം, അപകടഭീതിയിൽ നാട്ടുകാർ
ജൽ ജീവൻ മിഷൻ: വെട്ടിക്കീറിയ ബി.എം.ആൻഡ് ബി.സി. റോഡിൽ ടാറിങ്ങിന് പകരം കോൺക്രീറ്റ് മറിമായം, അപകടഭീതിയിൽ നാട്ടുകാർ
Share  
എഴുത്ത്

News desk

2026 Aug 01, 09:03 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവമ്പാടി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടലിനായി വെട്ടിക്കീറിയ തിരുവമ്പാടി-പുന്നക്കൽ റോഡരികുകൾ ടാറിങ് നടത്തുന്നതിന് പകരം ശാസ്ത്രീയമല്ലാത്ത രീതിയിൽ കോൺക്രീറ്റ് ചെയ്തത് കടുത്ത അപകടഭീഷണിയുയർത്തുന്നു. ഈയിടെ ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ച റോഡിന്റെ പാമ്പിഴഞ്ഞപ്പാറ, നെല്ലാനിച്ചാൽ, തറിമറ്റം തുടങ്ങിയ ഭാഗങ്ങളിലാണ് ഒഴുക്കൻ മട്ടിൽ കോൺക്രീറ്റ് അറ്റകുറ്റപ്പണി നടത്തിയിരിക്കുന്നത്. ഒരു വശത്ത് ടാറിങ്ങും മറുവശത്ത് കോൺക്രീറ്റുമായി കിടക്കുന്ന റോഡിൽ അതിവേഗമെത്തുന്ന വാഹനങ്ങൾ തെന്നി നിയന്ത്രണം വിടാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കനത്ത മഴയത്ത് ചെയ്ത കോൺക്രീറ്റ് അടർന്ന് സിമന്റും മെറ്റലും റോഡിൽ വേർപെട്ടു കിടക്കുകയാണ്.


​പൊളിച്ച റോഡ് പഴയപടി പുനർനിർമിക്കേണ്ട പൂർണ ഉത്തരവാദിത്തം വാട്ടർ അതോറിറ്റിക്കാണെന്നും ടാറിങ് തന്നെ ചെയ്യാൻ നിർദേശം നൽകിയിരുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. ടാറിങ് പുനഃസ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ പ്രീതി രാജീവ് ആവശ്യപ്പെട്ടു. അതേസമയം, തിരുവമ്പാടിയിലെ 3400 ഗാർഹിക കണക്ഷനുകൾ ലക്ഷ്യമിട്ടുള്ള ജൽ ജീവൻ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ അനന്തമായി നീളുകയാണെന്നും റോഡരികുകളിൽ കൂട്ടിയിട്ട പൈപ്പുകൾ മണ്ണും കാടും മൂടി നശിക്കുന്നതായും പരാതിയുണ്ട്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n