കയാക്കിങ് ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം; മലബാറിന്റെ ടൂറിസം സാധ്യതകൾ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയെന്ന് മന്ത്രി

കയാക്കിങ് ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം; മലബാറിന്റെ ടൂറിസം സാധ്യതകൾ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയെന്ന് മന്ത്രി
കയാക്കിങ് ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം; മലബാറിന്റെ ടൂറിസം സാധ്യതകൾ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയെന്ന് മന്ത്രി
Share  
എഴുത്ത്

News desk

2026 Jul 31, 08:34 AM
Dr,M .S .Sunil
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം. വ്യാഴാഴ്‌ച വൈകുന്നേരം കോടഞ്ചേരിയിൽ നടത്തിയ വിളംബരറാലി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കയാക്കിങ് ചാമ്പ്യൻഷിപ്പ് മലബാറിന്റെ ടൂറിസം സാധ്യതകൾ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയെന്ന് മന്ത്രി ചടങ്ങിൽ വ്യക്തമാക്കി. സി.കെ. കാസിം എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി.


​ദേശീയ, അന്തർദേശീയ കയാക്കർമാർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു ജനക്കൂട്ടം വിളംബരറാലിയിൽ അണിചേർന്നു. പുഴകളിലെ കുത്തൊഴുക്കും ജലസമൃദ്ധിയും പൂർണ്ണമായും കണക്കിലെടുത്ത് അതീവ കർശനമായ സുരക്ഷാക്രമീകരണങ്ങളാണ് അധികൃതർ ഇത്തവണ ഒരുക്കിയിട്ടുള്ളത്.


​സുരക്ഷയുടെ ഭാഗമായി അഗ്നിരക്ഷാസേനയിലെ 20 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾക്ക് കഴിഞ്ഞദിവസങ്ങളിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. രാജ്യാന്തര റിവർ റെസ്‌ക്യൂവറും നേപ്പാൾ സ്വദേശിയുമായ വിഷ്ണു ഗുരുങ് ആണ് ഈ സംഘത്തിന് പരിശീലനം നൽകിയത്. ഇതിനുപുറമേ സിവിൽ ഡിഫൻസ് വൊളൻ്റിയർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടാൻ റോപ്പ് റെസ്ക്യൂ സംവിധാനവും നാല് ആംബുലൻസുകളും പുഴക്കരയിൽ പൂർണ്ണ സജ്ജമാക്കിയിട്ടുണ്ട്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n