തകർന്നടിഞ്ഞ് സർവീസ് റോഡുകൾ; വടകരയിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ദുരിതത്തിലായി യാത്രക്കാരും തൊഴിലാളികളും

തകർന്നടിഞ്ഞ് സർവീസ് റോഡുകൾ; വടകരയിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ദുരിതത്തിലായി യാത്രക്കാരും തൊഴിലാളികളും
തകർന്നടിഞ്ഞ് സർവീസ് റോഡുകൾ; വടകരയിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ദുരിതത്തിലായി യാത്രക്കാരും തൊഴിലാളികളും
Share  
എഴുത്ത്

News desk

2026 Jul 31, 08:30 AM
Dr,M .S .Sunil
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമിച്ച സർവീസ് റോഡുകൾ പാടെ തകർന്നടിഞ്ഞതോടെ പാലോളിപ്പാലം മുതൽ അഴിയൂർ വരെയുള്ള യാത്ര ജനങ്ങൾക്ക് തീരാദുരിതമായി മാറിയിരിക്കുകയാണ്. കുഴികൾ നിറഞ്ഞ റോഡിൽ ഗതാഗതക്കുരുക്ക് പതിവായതോടെ വടകര നഗരം കടന്നുകിട്ടാൻ മണിക്കൂറുകളോളമാണ് യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടി വരുന്നത്. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം നിറയുന്നതിനാൽ ആഴം മനസ്സിലാക്കാൻ കഴിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യകാഴ്ചയായി മാറിയിട്ടുണ്ട്.


​പാലോളിപ്പാലം മുതൽ കൈനാട്ടി വരെയുള്ള ഭാഗങ്ങളിലാണ് എപ്പോഴും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പാലോളിപ്പാലം കഴിഞ്ഞാലുടൻ തുടങ്ങുന്ന റോഡിന്റെ തകർച്ച കോട്ടക്കടവ് വരെ നീളുന്നു. വാഹനങ്ങൾ പ്രധാനമായും കുടുങ്ങുന്നത് കരിമ്പനപ്പാലത്താണ്, കാരണം ഇവിടെ സർവീസ് റോഡിന്റെ ഒരുവശത്തെ പാലത്തിലൂടെ മാത്രമാണ് ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. കരിമ്പനപ്പാലം കഴിഞ്ഞാൽ സഹകരണ ആശുപത്രി ജങ്ഷൻ മുതൽ അടുത്ത കുരുക്ക് ആരംഭിക്കുകയായി. നാരായണനഗരം ജങ്ഷൻ, ലിങ്ക്റോഡ് പരിസരം, അടയ്ക്കാത്തെരു ജങ്ഷൻ എന്നിവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ട് റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. ഇതിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലും സാധിക്കുന്നില്ല. ജില്ലാ ആശുപത്രിയിലേക്ക് പോകാനായി ലിങ്ക്റോഡിൽ ബസ്സിറങ്ങുന്നവരും മറ്റ് യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.


ചോറോടുമുതൽ കൈനാട്ടി കുറുപ്പാൾ ഒന്തം വരെയുള്ള ഭാഗങ്ങളിൽ സർവീസ്‌റോഡിന്റെ വീതിക്കുറവും തകർച്ചയുമാണ് കുരുക്ക് രൂക്ഷമാക്കുന്നത്.

​മഴക്കാലത്തിന് മുൻപേ സർവീസ്‌റോഡുകൾ നന്നാക്കണമെന്ന് വ്യാപാരികളും തൊഴിലാളികളും സന്നദ്ധസംഘടനകളും പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നൽകിയ ഉറപ്പുകളെല്ലാം പാഴാവുകയായിരുന്നു. തട്ടിക്കൂട്ടി അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളെല്ലാം ആദ്യ മഴയിൽത്തന്നെ പൂർണ്ണമായി പൊളിഞ്ഞുപോയി. റോഡുകളുടെ ഈ അവസ്ഥ കാരണം വടകരയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. കടുത്ത ഗതാഗതക്കുരുക്ക് കാരണം വെറും മുപ്പതു രൂപയുടെ ഓട്ടത്തിന് പോലും ചിലപ്പോൾ രണ്ട് മണിക്കൂറോളം സമയമെടുക്കുന്നു. ഇതിനുപുറമേ മോശം റോഡ് കാരണം വാഹനങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ വർക്ഷോപ്പുകളിൽ വൻതുക നൽകേണ്ടി വരുന്നത് ഇവരുടെ ഉപജീവനമാർഗ്ഗത്തെത്തന്നെ ബാധിച്ചിരിക്കുകയാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n