കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; രോഗിയുടെ കൂട്ടിരിപ്പുകാരി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; രോഗിയുടെ കൂട്ടിരിപ്പുകാരി പിടിയിൽ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; രോഗിയുടെ കൂട്ടിരിപ്പുകാരി പിടിയിൽ
Share  
എഴുത്ത്

News desk

2026 Jul 30, 07:34 PM
R
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതിയെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരിൽനിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. വെളിച്ചെണ്ണ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൊണ്ടുവന്നത് എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ആശുപത്രിയിലുള്ള തടവുകാരുടെ കൈയിൽ ഇത് കൊടുത്തുവിടാനായായിരുന്നു പദ്ധതി എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n