മാനന്തവാടി: റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്‌പെക്ടർ റഫീഖിൻറെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ, സി.എം നിസാർ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































