സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം; രൂക്ഷവിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം; രൂക്ഷവിമർശനവുമായി ഹൈക്കോടതി
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം; രൂക്ഷവിമർശനവുമായി ഹൈക്കോടതി
Share  
എഴുത്ത്

News desk

2026 Jul 30, 08:39 AM
R
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ അതിദയനീയമാണെന്നും, അവിടെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ സെല്ലുകൾ ജയിലിനേക്കാൾ മോശമാണെന്ന് നിരീക്ഷിച്ച കോടതി, ആത്മഹത്യാ പ്രവണതയുള്ള രോഗികളെ ഇത്തരം സെല്ലുകളിൽ പാർപ്പിക്കുന്നത് അവരുടെ മാനസിക നില കൂടുതൽ വഷളാക്കാൻ മാത്രമേ ഇടയാക്കൂ എന്നും ചൂണ്ടിക്കാട്ടി. രോഗികളെ കൂടുതൽ മാനസികമായി തകർക്കുന്ന സാഹചര്യം ഇവിടെ നിലനിൽക്കുന്നതായി കോടതി വ്യക്തമാക്കി.


ഈ അവസ്ഥയ്ക്ക് ഡോക്ടർമാരെയും നഴ്സുമാരെയും കുറ്റപ്പെടുത്താനാകില്ലെന്നും അവർ ആത്മാർത്ഥമായാണ് സേവനം ചെയ്യുന്നതെന്നും, എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരിന് ഈ ഗുരുതര വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഈ കടുത്ത ആക്ഷേപങ്ങളിലും പരാതികളിലും സർക്കാർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി ഉത്തരവിട്ടു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n