തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ അധ്യാപക റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 25 ദിവസം പിന്നിട്ടിട്ടും അവസാനിപ്പിക്കാത്ത സാഹചര്യത്തിലാണ്, അനിശ്ചിതകാല സമര പ്രഖ്യാപനവുമായി യു.പി.എസ്.ടി ഉദ്യോഗാർത്ഥികളും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സ്കൂളുകളിൽ പര്യാപ്തമായ അധ്യാപക ഒഴിവുകൾ ഉണ്ടായിട്ടും സർക്കാർ നിയമന നടപടികൾ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ഈ സംയുക്ത പ്രതിഷേധം. ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ തുടർച്ചയായ അനാസ്ഥ കാണിക്കുകയാണെന്നും, ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ നിലപാടെടുക്കുന്ന സർക്കാർ സ്വന്തം നാട്ടിലെ റാങ്ക് ഹോൾഡേഴ്‌സിനെ അവഗണിക്കുകയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി.
2025 ഒക്ടോബറിലാണ് യു.പി.എസ്.ടി റാങ്ക്‌ലിസ്റ്റ് നിലവിൽ വന്നത്. ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു അധ്യായന വർഷം പൂർത്തിയായിട്ടും പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നും, ആകെ രണ്ട് പേർക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചതെന്നും ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതിന് മുൻപ് രണ്ട് തവണ സൂചനാ പണിമുടക്ക് നടത്തിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാർ തങ്ങളെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും, തങ്ങളുടെ നിയമനം ഉറപ്പാക്കാതെ സമര രംഗത്തുനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നുമാണ് എൽ.പി.എസ്.ടി, യു.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ ഉറച്ച തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































