ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപ്പന: ദേവസ്വം സെക്രട്ടറിക്ക് അന്വേഷണ ചുമതല

ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപ്പന: ദേവസ്വം സെക്രട്ടറിക്ക് അന്വേഷണ ചുമതല
ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപ്പന: ദേവസ്വം സെക്രട്ടറിക്ക് അന്വേഷണ ചുമതല
Share  
എഴുത്ത്

News desk

2026 Jul 30, 08:31 AM
R
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്. ശബരിമലയിലേക്ക് വിതരണത്തിനായി മിൽമ നൽകിയ നെയ്യ് ഗുണനിലവാരം ഇല്ലാത്തതാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ കർശനമായി അന്വേഷിക്കാൻ നിർദ്ദേശമുണ്ട്. വ്യാജ നെയ്യ് വിൽപ്പനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. മിൽമ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥർ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് യാതൊരുവിധ പരിശോധനയുമില്ലാതെയാണ് നെയ്യ് കടത്തിവിട്ടതെന്ന ശക്തമായ വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.


​ശബരിമലയിലേയ്ക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും, ഇതിലൂടെ മിൽമയ്ക്ക് 85 ലക്ഷം രൂപയിലധികം നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഈ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n