കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍
കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍
Share  
എഴുത്ത്

News desk

2026 Jul 30, 08:29 AM
R
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തെത്തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ) ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ച ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ ഈ അടിയന്തര നടപടി. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും മെമ്മോ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശിയായ സിയാദ് പോലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്നും, ഇതേത്തുടര്‍ന്നാണ് മരണമടഞ്ഞതെന്നും കുടുംബം ആരോപിച്ചിരുന്നു.


​അയല്‍വാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയിലാണ് ജൂണ്‍ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച് സിയാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കാണാതായ കുട്ടി പിറ്റേന്ന് രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. ജീപ്പില്‍ കയറ്റുമ്പോള്‍ മുതല്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു. റിലീസായ ശേഷം നടത്തിയ പരിശോധനയില്‍ സിയാദിന്റെ വാരിയെല്ല് തകര്‍ന്ന് ഗുരുതരമായി ഇന്‍ഫെക്ഷന്‍ ബാധിച്ചതായി കണ്ടെത്തുകയും, തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസുമായി ബന്ധപ്പെട്ട് സിപിഒ ശ്രീജിത്തിന് പുറമേ എസ്.ഐ അതുലിനെതിരെയും സിയാദിൻ്റെ കുടുംബം ശക്തമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n