വടകര: കോഴിക്കോട് റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പോലീസ് പിടികൂടിയ വൻ മയക്കുമരുന്ന് ശേഖരം ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. കൊയിലാണ്ടിയിൽ വെച്ചാണ് 48.98 കിലോഗ്രാം കഞ്ചാവും 713 ഗ്രാം എം.ഡി.എം.എയും നശിപ്പിച്ചത്. വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ ശേഷം, നിയമനടപടികളും വിചാരണയും പൂർത്തിയായ മയക്കുമരുന്നുകളാണ് ഇവ. ഇതുവരെ സുരക്ഷിതമായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഇവയിൽ കഞ്ചാവ് കത്തിച്ചും എം.ഡി.എം.എ വെള്ളത്തിൽ ലയിപ്പിച്ചുമാണ് ഇല്ലായ്മ ചെയ്തത്.
ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ സ്വീകരിച്ചത്. അഡീഷണൽ എസ്.പി. വി. രമേശൻ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി. ഉത്തംദാസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സുഭാഷ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മയക്കുമരുന്ന് ശേഖരം പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































