നിയന്ത്രണംവിട്ട ബസ് മേൽപ്പാലത്തിലിടിച്ചു; 28 പേർക്ക് പരിക്ക്

നിയന്ത്രണംവിട്ട ബസ് മേൽപ്പാലത്തിലിടിച്ചു; 28 പേർക്ക് പരിക്ക്
നിയന്ത്രണംവിട്ട ബസ് മേൽപ്പാലത്തിലിടിച്ചു; 28 പേർക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Jul 30, 08:26 AM
R
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: നിയന്ത്രണംവിട്ട സിറ്റി ബസ് മേൽപ്പാലത്തിലിടിച്ച് യാത്രക്കാരായ 28 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഫ്രാൻസിസ് റോഡിലായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ചെമ്മങ്ങാട് പോലീസ് അറിയിച്ചു. കരുവൻതിരുത്തി-മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന സിറ്റി ബസാണ് അപകടത്തിൽപ്പെട്ടത്.


​ബസിന്റെ സ്റ്റിയറിങ് റാഡ് പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് മേൽപ്പാലത്തിന്റെ സ്‌പാനിൽ ഇടിക്കുകയായിരുന്നു. ഈ ബസിന് തൊട്ടുമുന്നിൽ സഞ്ചരിച്ച മറ്റൊരു ബസിന്റെ ബ്രേക്ക് തകരാറായതിനെത്തുടർന്ന്, അതിലുണ്ടായിരുന്ന യാത്രക്കാരെക്കൂടി ഈ ബസിലേക്ക് കയറ്റിയിരുന്നു. അതുകൊണ്ടാണ് അപകടസമയത്ത് ബസിൽ ഇത്രയധികം യാത്രക്കാരുണ്ടാകാൻ കാരണം.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n