ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 60 ദിവസമായിട്ടും ജാമ്യമില്ല, പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 60 ദിവസമായിട്ടും ജാമ്യമില്ല, പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 60 ദിവസമായിട്ടും ജാമ്യമില്ല, പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്
Share  
എഴുത്ത്

News desk

2026 Jul 29, 03:38 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹ‍ർജി നൽകിയത്. ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റൻറ് സോളിസിറ്റർ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം.


ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടാഴ്ചക്കുള്ളിൽ ജാമ്യം പ്രതീക്ഷിച്ച സിപിഎം പ്രവർത്തകർക്ക് കന്നത്ത തിരിച്ചടിയാണ് കോടതിയിലുണ്ടായത്. 60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ ജയിലിലാണ് 24 പ്രവർത്തകർ. രണ്ട് വട്ടം സെഷൻസ് കോടതി ജാമ്യ ഹർജി തള്ളി. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗീക കുറ്റപത്രം നൽകാൻ അന്വേഷണ സംഘവും നീക്കം നടത്തുന്നു. അങ്ങനെ വന്നാൽ ജയലിൽ നിന്ന് ഉടനൊന്നും പുറത്തിറങ്ങാനുമാകില്ല. ഇഡിയും കേസിൽ കക്ഷി ചേർന്ന് ശക്തമായ നീക്കമാണ് കേസിൽ നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികൾ ഹൈക്കോടതിയിലേക്കെത്തിയത്. 5 ആം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ് ജീവൻ അടക്കമുള്ള 7 പേർ ഇതിനകം ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതികൾക്കായി മുൻ ഡിജിപി ടിഎ ഷാജി, എജി ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനും, എസ് രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ ഹാജരാകുന്നത്. മാധ്യമ വാർർത്തകൾ അടിസ്ഥാനമാക്കിയാണ് പലരെയും പ്രതിയാക്കിയത്, വധശ്രമം ചുമത്തേണ്ട കുറ്റമില്ല, ആർക്കും ഗുരുതര പരിക്കില്ല, ആയുധം ഉപയോഗിച്ചില്ല, തിരിച്ചറിയൽ പരേഡ് നടത്തിയില്ല അടക്കമാണ് പ്രതികളുടെ വാദം. കേസിൻറെ ഗുരുതരാവസ്ഥ കൂട്ടുന്നതിനാണ് വധശ്രമം ചുമത്തിയതെന്നും നിസാര പരിക്ക് മാത്രമേ ഡ്രൈവർക്ക് ഉണ്ടായിട്ടുള്ളൂവെന്നും ഹർജിക്കാർ പറയുന്നു.


കേസിൽ ഇഡി എതിർ കക്ഷിയാണെങ്കിലും ഹൈക്കോടതിയിൽ പല കേസിലും ഇഡിയെ കക്ഷിയാക്കാതെയാണ് ഹർജി നൽകിയിട്ടുള്ളത്. നാളെ മുതൽ അടുത്ത മാസം 4 വരെ പല ദിവസങ്ങളിലായി ഹർജി ഹൈക്കോടതി പരിഗണിക്കും. കേസിൽ അസി. സോളിസിറ്റർ ജനറലിനെയടക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡി തീരുമാനം. നേരത്തെ പോലീസ് റിപ്പോ‍ർട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തതിനെ തുടർന്ന് ഒരു പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിൻറെ ഹർജിയും ഹൈക്കോടതി പരിഗണനയിലാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n