കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്:പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്:പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്:പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
Share  
എഴുത്ത്

News desk

2026 Jul 29, 03:36 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ULCCS നെ അനന്യമായ കർമ്മശേഷിയോടെയാണ് രമേശൻ പാലേരി നയിച്ചത്.


വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളി സഹകരണ സംഘം ഇന്ന് നിർമ്മാണ രംഗത്തോടൊപ്പം വിവര സാങ്കേതിക വിദ്യയടക്കം വൈവിധ്യമാർന്ന മേഖലകളിൽ വ്യാപരിക്കുന്ന വലിയ പ്രസ്ഥാനനമായി വളർന്നിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയാണിത്. ഈ വളർച്ചയ്ക്ക് പിന്നിൽ രമേശന്റെ അക്ഷീണമായ പ്രവർത്തനമുണ്ട്. സഹകരണ തത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് തന്റെ മാനേജുമെന്റ് വൈദഗ്ധ്യം സ്ഥാപനത്തിന്റെ പുരോഗതിക്കായി ഉപയോഗിച്ചു. ഇൻഫ്രാസ്ട്രക്ചർ, ഐ.ടി -UL സൈബർ പാർക്ക്, ടൂറിസം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ന് ULCCS അനിഷേധ്യ സാന്നിധ്യമാണ്. പ്രവർത്തനങ്ങളിൽ

സമയനിഷ്ഠയും ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതിൽ രമേശന് നിർബന്ധമുണ്ടായിരുന്നു. ഇതാണ് ULCCS നെ ഒരു ബ്രാൻഡ് ആക്കി മാറ്റിയത്.

അതുവഴി അന്താരാഷ്ടതലത്തിൽ അടയാളപ്പെടുത്താനും സാധിച്ചു. അംഗീകാരങ്ങളും തേടിയെത്തി.


രമേശന്റെ അകാലത്തിലുള്ള വേർപാട് ഊരാളുങ്കൽ സൊസൈറ്റിക്കുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാണ്. തൊഴിലാളികൾ നേരിടുന്ന ക്രൂര ചൂഷണത്തെ പ്രതിരോധിക്കാനായി രൂപംകൊണ്ട ഒരു കൂട്ടായ്മ നാടിന്റെ പുരോഗതിയുടെ തന്നെ ചാലകശക്തിയായി വളരുകയായിന്നു. ഈ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചവർ വിട വാങ്ങുമ്പോഴും തൊഴിലാളി താൽപര്യവും ക്രീയാത്മക സമീപനവും മുറുകെ പിടിച്ച് കൂടുതൽ കർമ്മോൽസുകരാവുകയാണ് ചെയ്യാനുള്ളത്.


രമേശന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ഉറ്റവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു, അനുശോചനം അറിയിക്കുന്നു.


ചിത്രം :ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു 

thanachan-samudra-new_1774065014
mmkk
capture_1785221705
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n