വടകര ലഹരി കേസ്: മറ്റൊരു യുവതി കൂടി നിരീക്ഷണത്തിൽ; മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസ്: മറ്റൊരു യുവതി കൂടി നിരീക്ഷണത്തിൽ; മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന
വടകര ലഹരി കേസ്: മറ്റൊരു യുവതി കൂടി നിരീക്ഷണത്തിൽ; മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന
Share  
എഴുത്ത്

News desk

2026 Jul 29, 08:42 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കല്‍പ്പറ്റ: വടകര എംഡിഎംഎ കേസിൽ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചു. ലഹരിക്കടത്തിലെ മുഖ്യകണ്ണി ഈ വയനാട് സ്വദേശിയാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിജിൽ കുര്യാക്കോസിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ജിജിലിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.


​പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ മറ്റൊരു യുവതി കൂടി ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവർ നിലവിൽ ബംഗളൂരുവിലാണുള്ളത്.


​അതേസമയം, റിമാൻഡിൽ കഴിയുന്ന പ്രതികളായ കാവ്യ, കീർത്തന എന്നീ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തീരുമാനം. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇരുവരേയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി മാഫിയയുടെ പ്രധാന കണ്ണികളിലേക്ക് എത്തിച്ചേരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.


​കേസിൽ ഇതുവരെ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അധ്യാപിക നീഷ്മ, ഓൺലൈൻ ഡെലിവറി ബോയ് ജിജിൽ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ അടുത്ത ദിവസം വടകര എൻഡിപിഎസ് കോടതിയിൽ സമർപ്പിക്കും. ഇതിനിടെ, ഒന്നാം പ്രതിയായ കാവ്യ ബിആർസി ജീവനക്കാരിയായിരിക്കെ ഔദ്യോഗിക അനുമതിയില്ലാതെ നടത്തിയ വിദേശയാത്രയെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കാവ്യയ്ക്ക് അനധികൃതമായാണ് ലീവ് അനുവദിച്ചതെന്ന് പേരാമ്പ്രയിൽ ചേർന്ന സർവകക്ഷി യോഗം ആരോപിച്ചു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n