പോക്‌സോ കേസ് പ്രതിയുടെ മൊഴി: തലശ്ശേരിയിൽ ഡോക്ടറുടെ വീട്ടിൽ പോലീസ് പരിശോധന; മെത്താഫിറ്റമിൻ കണ്ടെടുത്തു

പോക്‌സോ കേസ് പ്രതിയുടെ മൊഴി: തലശ്ശേരിയിൽ ഡോക്ടറുടെ വീട്ടിൽ പോലീസ് പരിശോധന; മെത്താഫിറ്റമിൻ കണ്ടെടുത്തു
പോക്‌സോ കേസ് പ്രതിയുടെ മൊഴി: തലശ്ശേരിയിൽ ഡോക്ടറുടെ വീട്ടിൽ പോലീസ് പരിശോധന; മെത്താഫിറ്റമിൻ കണ്ടെടുത്തു
Share  
എഴുത്ത്

News desk

2026 Jul 28, 04:34 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തലശ്ശേരി: പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലശ്ശേരിയിൽ ഡോക്ടറുടെ വാടകവീട്ടിൽ പോലീസ് മിന്നൽ പരിശോധന നടത്തി. മൂന്നാം ഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വീട്ടിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. പരിശോധനയിൽ വീട്ടിൽ നിന്ന് ചെറിയ അളവിൽ മെത്താഫിറ്റമിൻ (ലഹരിമരുന്ന്) കണ്ടെടുത്തു.


15 വയസ്സുകാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നാദാപുരം ആയഞ്ചേരി വരിക്കോളി താഴെക്കുനിയിൽ വി.കെ. ഇർഷാദിന്റെ (36) മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇർഷാദിനെ കോടതി റിമാൻഡ് ചെയ്തു.


പീഡനശ്രമത്തിന് ഇരയായ വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിൽ എത്തിച്ചതായി ഇർഷാദ് പോലീസിന് മൊഴി നൽകിയിരുന്നു. ഇത് ഇരയായ വിദ്യാർഥിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇർഷാദിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ഡോക്ടറുമായി നടത്തിയ ചാറ്റുകളും സന്ദേശങ്ങളും പോലീസിന് ലഭിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n