കൊച്ചി : ഗുരുവായൂർ ദേവസ്വം ബോർഡിലെ വാർഷിക കണക്കുകളിലെ പൊരുത്തക്കേടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും. ദേവസ്വത്തിലെ ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന്, ഓഡിറ്റിന്റെ തത്സമയ സ്ഥിതി അറിയിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾക്ക് കൃത്യമായ അക്കൗണ്ടിങ് സംവിധാനം നിലവിലില്ലെന്ന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടാണ് കോടതിയുടെ ഈ കർശന നടപടിക്ക് കാരണം.
ഓഡിറ്റിൽ ഗുരുതരമായ വീഴ്ചകളാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. വഴിപാടായി ലഭിച്ച സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും, ഇതിനാവശ്യമായ വിവരങ്ങൾ ദേവസ്വം ബോർഡ് കൈമാറിയില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്നും, 2011-12 മുതൽ 2019-20 വരെയുള്ള കാലയളവിൽ മാത്രം കണക്കുകളിൽ 54.59 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനായി ദേവസ്വത്തിന്റെ ഭരണ-സാമ്പത്തിക സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കാൻ ഒരു വിദഗ്ധ സ്ഥാപനത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്നത്തെ കോടതി നടപടികളിൽ വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നതായിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































