നാദാപുരത്തെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കും: മന്ത്രി രമേശ് ചെന്നിത്തല

നാദാപുരത്തെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കും: മന്ത്രി രമേശ് ചെന്നിത്തല
നാദാപുരത്തെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കും: മന്ത്രി രമേശ് ചെന്നിത്തല
Share  
എഴുത്ത്

News desk

2026 Jul 28, 09:09 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നാദാപുരം : നീണ്ട വർഷക്കാലത്തെ വികസനമുരടിപ്പ് അവസാനിപ്പിച്ച് നാദാപുരത്തെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. മണ്ഡലത്തിലെ കെ.എം. അഭിജിത്ത് എം.എൽ.എ.യുടെ ക്യാമ്പ് ഓഫീസ് കല്ലാച്ചി ഓത്തിയിൽ മുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് നല്ല സാധ്യതകളുള്ള ഈ പ്രദേശത്തിന്റെ പുരോഗതിക്കായി സർക്കാർ പ്രത്യേക താത്പര്യമാണ് കാണിക്കുന്നത്. ജനങ്ങൾക്ക് സംതൃപ്തിയും സന്തോഷവും നൽകുന്ന ഭരണമാണ് ലക്ഷ്യമെന്നും, കഴിഞ്ഞ പത്തുവർഷം കൊണ്ട് സകല മേഖലകളും തകർത്ത മുൻ സർക്കാരിന്റെ കെടുതികളിൽ നിന്ന് നാടിനെ പൂർണമായും മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ വിശ്രമമില്ലെന്നും മന്ത്രി വ്യക്തമാക്കി.


​ചടങ്ങിൽ യു.ഡി.എഫ്. ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ പാറക്കൽ അബ്ദുള്ള, കെ. പ്രവീൺകുമാർ, വി.ടി. സൂരജ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ. സഫീറ, അഹമ്മദ് പുന്നക്കൽ, ടി. പ്രദീപ്കുമാർ, വളപ്പിൽ കുഞ്ഞമ്മദ്, ടി.വി. ഗോപാലൻ, യു.വി. ബിന്ദു, പി.കെ. ദാമു, കോരങ്കോട്ട് ജമാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n