റോഡ് തകർന്ന് പൈങ്ങോട്ടായിൽ ലോറി താഴ്ന്നു; അധികൃതരുടെ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തം

റോഡ് തകർന്ന് പൈങ്ങോട്ടായിൽ ലോറി താഴ്ന്നു; അധികൃതരുടെ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തം
റോഡ് തകർന്ന് പൈങ്ങോട്ടായിൽ ലോറി താഴ്ന്നു; അധികൃതരുടെ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തം
Share  
എഴുത്ത്

News desk

2026 Jul 28, 09:06 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ആയഞ്ചേരി പൈങ്ങോട്ടായി - ചുണ്ടക്കൈ റോഡിലെ പള്ളിമുക്കിന് സമീപം നിർമാണസാമഗ്രികളുമായി പോയ വലിയ ടോറസ് ലോറി റോഡരികിലെ കുഴിയിലേക്ക് താഴ്ന്നു. എതിർദിശയിൽ നിന്നു വന്ന മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുവള്ളൂരിൽനിന്ന് പൈങ്ങോട്ടായി വഴി എളുപ്പത്തിൽ മക്കൾമുക്ക്, കോട്ടപ്പള്ളി ഭാഗങ്ങളിലെ യാർഡുകളിലേക്ക് എത്താമെന്നതിനാൽ മെറ്റലും പൂഴിയുമടക്കമുള്ള നിർമാണസാമഗ്രികളുമായി പോകുന്ന ഭാരമേറിയ വാഹനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. എന്നാൽ വർഷങ്ങളായി തകർന്നുകിടക്കുന്ന ഈ റോഡിന്റെ ഓവുചാലുകളെല്ലാം ഇപ്പോൾ പൂർണമായും നശിച്ച നിലയിലാണ്.


​ഇടുങ്ങിയ ഈ റോഡിലൂടെ വലിയ ടോറസ് ലോറികൾ കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങൾക്ക് വശംകൊടുക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. ഭാരമേറിയ വാഹനങ്ങളുടെ തുടർച്ചയായ യാത്ര കാരണം റോഡിന്റെ സംരക്ഷണഭിത്തികളും ഓവുചാലുകളും ദിവസേനയെന്നോണം തകർന്നുകൊണ്ടിരിക്കുകയാണ്. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളും നൂറുകണക്കിന് യാത്രക്കാരും പ്രതിദിനം ആശ്രയിക്കുന്ന പ്രധാന വഴിയാണിത്. റോഡിന്റെ ഈ അപകടാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n