കേരളത്തിലെ വയോജന ക്ഷേമം: സര്‍ക്കാറിനൊപ്പം കൈകോര്‍ക്കാന്‍ യങ് സീനിയേഴ്സ്

കേരളത്തിലെ വയോജന ക്ഷേമം: സര്‍ക്കാറിനൊപ്പം കൈകോര്‍ക്കാന്‍ യങ് സീനിയേഴ്സ്
കേരളത്തിലെ വയോജന ക്ഷേമം: സര്‍ക്കാറിനൊപ്പം കൈകോര്‍ക്കാന്‍ യങ് സീനിയേഴ്സ്
Share  
എഴുത്ത്

News desk

2026 Jul 27, 08:59 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: വാര്‍ധക്യത്തെ സമാധാനത്തോടെ സ്വീകരിക്കാന്‍ മുതിര്‍ന്ന പൗരന്മാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന 'യങ് സീനിയേഴ്സ് ഫൗണ്ടേഷന്‍' പ്രതിനിധികള്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഫൗണ്ടേഷന്‍ പ്രതിനിധി ഡോ. ഫിയാസ് ഹസ്സന്റെ നേതൃത്വത്തിലാണ് സംഘം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി സന്ദര്‍ശിച്ചത്. സംസ്ഥാന മന്ത്രിസഭയില്‍ വയോജനങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക സന്ദർശനം നടന്നത്.


​സർക്കാരിന്റെ പുതിയ നീക്കത്തെ പൂർണ്ണമായി സ്വാഗതം ചെയ്ത പ്രതിനിധികൾ, വയോജന ക്ഷേമ മേഖലയില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും തങ്ങളുടെ പിന്തുണ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഫൗണ്ടേഷൻ പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രി നൽകിയത്. സംസ്ഥാനത്ത് വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ യങ് സീനിയേഴ്സ് ഫൗണ്ടേഷന്‍ നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, വയോജന ക്ഷേമത്തിനായി ഇത്തരം ജനകീയ കൂട്ടായ്മകള്‍ മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കേരളത്തിലെ ഓരോ വയോജനത്തിന്റെയും ക്ഷേമവും സന്തോഷവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് എപ്പോഴും തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഫൗണ്ടേഷന്‍ പ്രതിനിധികളായ ഡോ. ഫിയാസും ഡോ. മുഫ്ലിഹും വ്യക്തമാക്കി.


​ഒറ്റപ്പെടലിന്റെയും രോഗങ്ങളുടെയും വേദന അനുഭവിക്കുന്ന ആയിരക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 'പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം' എന്ന സന്ദേശത്തിലൂടെ വലിയൊരു ആശ്വാസമേകാന്‍ ഇതിനകം തന്നെ യങ് സീനിയേഴ്സിന് സാധിച്ചിട്ടുണ്ട്. പ്രവാസികളായ മക്കളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് വീടുകളിലെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കുന്ന 'ഹോം കെയര്‍' സേവനങ്ങള്‍, തലമുറകള്‍ തമ്മിലുള്ള വിടവ് നികത്താന്‍ രൂപീകരിച്ച 'യങ് സീനിയേഴ്സ് ബ്രിഗേഡ്', ജറോസയന്‍സിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിക്കുന്ന പ്രചാരണ പരിപാടികൾ തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തനങ്ങൾ.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n