കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം കാലിക്കറ്റ് ബുള്ളറ്റ് ക്ലബ്ബിന്റെയും ഫോഗി മൗണ്ടൻ അമ്യൂസ്മെൻ്റ് പാർക്ക് ആൻഡ് റിസോർട്ടിൻ്റെയും സഹകരണത്തോടെ 'സൺഡേ ഫൺ ഡ്രൈവ്' ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. രാവിലെ കോഴിക്കോട് ബീച്ചിൽ നിന്നാരംഭിച്ച ആവേശകരമായ യാത്ര കെ. ജയന്ത് എം.എൽ.എ. ഫ്ലാഗ്‌ഓഫ് ചെയ്തു.
ചടങ്ങിൽ കാലിക്കറ്റ് ബുള്ളറ്റ് ക്ലബ് പ്രസിഡൻ്റ് എം.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ്, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, റിവർ ഫെസ്റ്റിവൽ കോഡിനേറ്റർമാരായ പോൾസൺ അറയ്ക്കൽ, ബെനിറ്റോ ചാക്കോ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കാലിക്കറ്റ് ബുള്ളറ്റ് ക്ലബ് ഭാരവാഹികളായ ഒ.കെ. ഷഹീർ, ബി.കെ. സുർജിത് സിങ്, കെ.എ. അഭിലാഷ്, മനാഫ്, അഷ്റഫ് എന്നിവർ റാലിക്ക് സജീവ നേതൃത്വം നൽകി.
മാനാഞ്ചിറ, കുന്ദമംഗലം, ആർ.ഇ.സി., മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കക്കാടംപൊയിൽ, തുഷാരഗിരി, പുലിക്കയം കയാക്കിങ്ങ് സെന്റ്റർ എന്നിവിടങ്ങളിലുടെ സഞ്ചരിച്ച ബുള്ളറ്റ് യാത്ര ഒടുവിൽ കോടഞ്ചേരി ടൗണിൽ ആവേശകരമായി സമാപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































