പാലക്കാട്: ഫേസ്ബുക്കിൽ റീൽ കണ്ട് ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവിന് കിട്ടിയത് രണ്ട് കുപ്പിവെള്ളം. 'ഇൻ്റോ ഗാഡ്‌ജെറ്റ്സ്' എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് യുവാവ് ഡ്രോൺ ഓർഡർ ചെയ്തത് .ഇതു വഴി യുവാവിന് 2200 രൂപയാണ് നഷ്ടമായത്.
മൂന്ന് ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം കൊറിയർ ചാർജായി 200 രൂപയും പിന്നീട് പാർസൽ ലഭിച്ച ശേഷം ബാക്കി 2000 രൂപയും യുവാവ് നൽകുകയായിരുന്നു. എന്നാൽ പാർസൽ പൊട്ടിച്ച് നോക്കിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. സംഭവത്തിൽ യുവാവ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് മാത്രം ഓർഡറുകൾ ചെയ്യണമെന്നും പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































