കൊച്ചി: പരിശോധനകൾ ഒഴിവാക്കാൻ ഫ്ലാസ്കിൽ പ്രത്യേക അറയൊരുക്കി രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് ഡാൻസാഫ് (DANSAF) സംഘത്തിന്റെ പിടിയിലായി. തൃക്കാക്കര സ്വദേശി യൂനൈസിനെയാണ് (22) കൊച്ചി സിറ്റി പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 11.5 ഗ്രാം എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു.
മുമ്പ് ലഹരിക്കേസിൽ പിടിയിലായി ജയിൽശിക്ഷ അനുഭവിച്ച യൂനൈസ്, പുറത്തിറങ്ങി 20 ദിവസത്തിനകമാണ് വീണ്ടും പോലീസിന്റെ വലയിലാകുന്നത്. പരിശോധനകളിൽ സംശയം തോന്നാതിരിക്കാൻ ഫ്ലാസ്കിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി എം.ഡി.എം.എ. കടത്തുന്ന പുതിയ രീതി ലഹരിസംഘങ്ങൾ വ്യാപകമാക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. മൂന്ന് മാസം മുമ്പ് അങ്കമാലിയിലും സമാനരീതിയിൽ ഫ്ലാസ്കിൽ ലഹരി കടത്തിയ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു.
അതേസമയം, കൊച്ചി കാക്കനാട് തളങ്ങാട് റോഡിന് സമീപം ജില്ലാ പോലീസും ഡാൻസാഫും നടപ്പിലാക്കിയ പരിശോധനയിൽ 4.6 ഗ്രാം എം.ഡി.എം.എ.യുമായി പാലക്കാട് സ്വദേശിയും പിടിയിലായിട്ടുണ്ട്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































