വടകര എം.ഡി.എം.എ കേസ്: കീർത്തനയെ പിരിച്ചുവിട്ടു, കാവ്യക്കെതിരെയും നടപടി ഉടൻ

വടകര എം.ഡി.എം.എ കേസ്: കീർത്തനയെ പിരിച്ചുവിട്ടു, കാവ്യക്കെതിരെയും നടപടി ഉടൻ
വടകര എം.ഡി.എം.എ കേസ്: കീർത്തനയെ പിരിച്ചുവിട്ടു, കാവ്യക്കെതിരെയും നടപടി ഉടൻ
Share  
എഴുത്ത്

News desk

2026 Jul 26, 04:10 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാർക്കെതിരെ വിദ്യാഭ്യാസവകുപ്പിൻ്റെ നടപടി. റിമാൻ‍ഡിലായ മരുതോങ്കര സ്വദേശി കീർത്തനയെ പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശി കാവ്യക്കെതിരായ നടപടി നാളെയുണ്ടാകും. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിർണായക വിവരം പൊലീസിന് ലഭിച്ചത്.


മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആർ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാർക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാർക്കെതിരെ കണ്ടെത്തിയത്. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കെ.സി.കീർത്തന ഈമാസം 11ന് അറസ്റ്റിലായിരുന്നു. പൊലീസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കരാർ ജീവനക്കാരിയായ കീർത്തനയെ സർവശിക്ഷ കേരള സംസ്ഥാന പ്രൊജക്ട് ഓഫീസർ പിരിച്ചുവിട്ടു.


ഇന്നലെ അറസ്റ്റിലായ ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയെ പുറത്താക്കി നാളെ വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കും. കീർത്തനയുടെ അക്കൗണ്ടിൽ നിന്നും ലഹരി സംഘാംഗങ്ങളുടെ അക്കൗണ്ടിൽ നിന്നും കാവ്യയുടെ അക്കൗണ്ടിൽ പണം എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്‍വാനിൽ നിന്നാണ് ഓപ്പറേഷൻ തൂഫാനിലൂടെ നിർണായക വിവരം പൊലീസിന് കിട്ടുന്നത്. അധ്യാപക പിരശീലനവും ശിൽപ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്. അധ്യാപികമാർക്ക് പണം അയച്ച് കൊടുത്തവരെയും എംഡിഎ കൈമാറുന്നയാളേയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n