തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നടപടികൾ പൂർണമായും താറുമാറായിരിക്കുകയാണ്. ഡ്രൈവിങ് ടെസ്റ്റുകൾക്ക് പിന്നാലെ ഇപ്പോൾ ലേണേഴ്‌സ് പരീക്ഷയ്ക്കും സ്ലോട്ടുകൾ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷ എഴുതാൻ മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് അപേക്ഷകർ. മാസങ്ങൾ നീളുന്ന ഈ കാത്തിരിപ്പ് കാരണം പലരും ലൈസൻസ് എടുക്കാനുള്ള ശ്രമങ്ങൾ തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
ലേണേഴ്‌സിന് ഉൾപ്പെടെ തിയതി ലഭിക്കാതായതോടെ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്നവരും വിദ്യാർത്ഥികളുമാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. ഇതിന് പരിഹാരമായി യുവാക്കൾ കൂട്ടത്തോടെ മറ്റ് പ്രദേശങ്ങളിൽ പോയി ലൈസൻസ് എടുക്കുന്ന സാഹചര്യവുമുണ്ട്. ഈ ഗുരുതരമായ വിഷയം രണ്ട് തവണ വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
അതേസമയം, പ്രതിദിനം നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാല്പതിൽ നിന്ന് അറുപതായി വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡ്രൈവിങ് ടെസ്റ്റുകളുമായി ബന്ധപ്പെട്ടുള്ള നിലവിലെ തടസ്സങ്ങൾ നീക്കാൻ പ്രായോഗികമായ നടപടികൾ സ്വീകരിക്കുമെന്നും, മുടങ്ങിക്കിടക്കുന്ന ടെസ്റ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വേഗത്തിൽ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































