അനാഥമായി ബാലുശ്ശേരി ഭക്ഷ്യസംസ്കരണകേന്ദ്രം; തകർച്ചയുടെ വക്കിൽ ലക്ഷങ്ങളുടെ യന്ത്രസാമഗ്രികളും കെട്ടിടങ്ങളും

അനാഥമായി ബാലുശ്ശേരി ഭക്ഷ്യസംസ്കരണകേന്ദ്രം; തകർച്ചയുടെ വക്കിൽ ലക്ഷങ്ങളുടെ യന്ത്രസാമഗ്രികളും കെട്ടിടങ്ങളും
അനാഥമായി ബാലുശ്ശേരി ഭക്ഷ്യസംസ്കരണകേന്ദ്രം; തകർച്ചയുടെ വക്കിൽ ലക്ഷങ്ങളുടെ യന്ത്രസാമഗ്രികളും കെട്ടിടങ്ങളും
Share  
എഴുത്ത്

News desk

2026 Jul 26, 09:14 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബാലുശ്ശേരിയിൽ ഒട്ടേറെ യുവതീയുവാക്കൾക്ക് തൊഴിൽപരിശീലനം നൽകിയിരുന്ന ഭക്ഷ്യസംസ്കരണകേന്ദ്രം കെട്ടിടങ്ങൾ അപകടാവസ്ഥയിലായതിനെ തുടർന്ന് പൂർണമായി നിലച്ചു. ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് നിലവിലുള്ള ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മറ്റൊരു കെട്ടിടത്തിലേക്ക് താത്‌കാലികമായി മാറ്റിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഗ്രാന്റോടെ, കേരളത്തിലെ പ്രധാന ഭക്ഷ്യ സംസ്ക്‌കരണകേന്ദ്രങ്ങളിലൊന്നായി ആരംഭിച്ച ഈ സ്ഥാപനത്തിൽ യുവതി യുവാക്കൾക്ക് താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യവും ലഭ്യമായിരുന്നു.


​മുൻ എം.എൽ.എ.യും മന്ത്രിയുമായിരുന്ന എ.സി. ഷൺമുഖദാസിൻ്റെ താത്‌പര്യപ്രകാരം 1987-ൽ ആരംഭിച്ച ഈ കേന്ദ്രത്തിൽ നെല്ലുകുത്തി അരി യൂണിറ്റ്, ബേക്കറി, വെളിച്ചെണ്ണ, അച്ചാർ, പഴവർഗ സംസ്കരണ യൂണിറ്റുകൾ എന്നിവ സജീവമായി പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 15 വർഷമായി നാമമാത്രമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലെ ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളാണ് ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുന്നത്. കെട്ടിടത്തിന്റെ തകരാറിലായ വൈദ്യുതലൈനുകളും ജീവനക്കാരുടെ സുരക്ഷിതത്വമില്ലായ്മയും പ്രതിസന്ധി ഇരട്ടിയാക്കുന്നു.


​സ്ഥാപനത്തിന് പുതുജീവൻ നൽകാൻ കെട്ടിടങ്ങൾ പുതുക്കിപ്പണിയേണ്ടതുണ്ടെങ്കിലും വലിയ തുകയുടെ ഫണ്ടിന്റെ കുറവും സാമ്പത്തിക പ്രതിസന്ധിയും വികസനത്തിന് തടസ്സമാവുകയാണ്. ഗ്രാമവികസനവകുപ്പിൽ നിന്നും അടുത്തിടെയാണ് ഈ സ്ഥാപനം ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയത്. മുൻപ് ഗ്രാമവികസന വകുപ്പ് മന്ത്രിമാരും മുൻ എം.എൽ.എ.മാരായ പുരുഷൻ കടലുണ്ടി, കെ.എം. സച്ചിൻദേവ് എന്നിവരും സന്ദർശിച്ച് പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഏതാനും വനിതകൾ ചേർന്ന് നടത്തിയിരുന്ന അച്ചാർ, ജാം നിർമാണം കൂടി നിലച്ചതോടെ കേന്ദ്രം പൂർണ്ണമായും അടഞ്ഞു. എങ്കിലും നാല് ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഇപ്പോഴും ലക്ഷങ്ങളാണ് സർക്കാർ ചെലവഴിക്കുന്നത്. സ്ഥാപനം കുടുംബശ്രീക്ക് കൈമാറി സ്ത്രീകളുടെ തൊഴിൽ കേന്ദ്രമാക്കാനുള്ള ആലോചനകളും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n