കോഴിക്കോട് നന്മണ്ട സരസ്വതി വിദ്യാ മന്ദിർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ദേവറാമിന്റെ ചെറിയൊരു ഇടപെടൽ സ്വന്തം വിദ്യാലയത്തിന് വലിയൊരു നേട്ടമായി മാറി. കഴിഞ്ഞ മാസം ബേബി മെമ്മോറിയൽ ആശുപത്രിയുടെ ലൈഫ് ലൈനർ വാർഷികവുമായി ബന്ധപ്പെട്ട് വന്ന ഒരു വാർത്തയാണ് ഈ നേട്ടത്തിന് വഴിത്തിരിവായത്. സ്കൂളുകളിൽ ലൈഫ് ലൈനർ പരിശീലനം നടപ്പാക്കുമെന്ന വാർത്തയിലെ വാചകം ശ്രദ്ധയിൽപ്പെട്ട ദേവറാം, ഉടൻതന്നെ അച്ഛന്റെ ഫോൺ വഴി ആശുപത്രിയുടെ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ഈ കൊച്ചുമിടുക്കന്റെ താല്പര്യം കണക്കിലെടുത്താണ് ആശുപത്രി അധികൃതർ സ്കൂളിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ നൽകാൻ തയ്യാറായത്. മുൻപ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം വരച്ചയച്ചും ദേവറാം ശ്രദ്ധ നേടിയിരുന്നു.
തന്റെ കുഞ്ഞു ഇടപെടലിലൂടെ വിദ്യാലയത്തിന് മൂന്ന് ഫസ്റ്റ് എയ്ഡ് കിറ്റുകൾ സമ്മാനിച്ച ദേവറാം, സ്കൂളിൽ നടന്ന കിറ്റ് കൈമാറ്റ ചടങ്ങിലെ മുഖ്യാതിഥിയായി തിളങ്ങി. ബേബി മെമ്മോറിയൽ ആശുപത്രി അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ കെ. ജിഷിയിൽനിന്ന് ഭാരതീയ വിദ്യാഭവൻ അധ്യക്ഷൻ പി. ഗോപാലൻകുട്ടി ഫസ്റ്റ്എയ്ഡ് കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ബാലൻ കലിയങ്ങലം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. ശിവരാമൻ, മാതൃസമിതി പ്രസിഡന്റ് കെ. ബിൻസ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































