മലബാർ റിവർ ഫെസ്റ്റിവൽ: ആവേശമായി പട്ടംപറത്തലും മഡ് ഫുട്ബോളും

മലബാർ റിവർ ഫെസ്റ്റിവൽ: ആവേശമായി പട്ടംപറത്തലും മഡ് ഫുട്ബോളും
മലബാർ റിവർ ഫെസ്റ്റിവൽ: ആവേശമായി പട്ടംപറത്തലും മഡ് ഫുട്ബോളും
Share  
എഴുത്ത്

News desk

2026 Jul 26, 09:13 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവമ്പാടിയിൽ പശ്ചിമഘട്ട മലനിരകളെ സാക്ഷിയാക്കി കോടമഞ്ഞിന്റെ കുളിർമയിൽ വർണപ്പട്ടങ്ങൾ വാനിലുയർന്നു. പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കക്കാടംപൊയിൽ ഫോഗി മൗണ്ടൻ അമ്യൂസ്മെൻ്റ് പാർക്ക് ഗ്രൗണ്ടിൽ നടന്ന പട്ടംപറത്തൽ മത്സരം മലയോര ജനതയ്ക്ക് പുത്തനൊരു ദൃശ്യവിരുന്നായി മാറി. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്, കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ, റോട്ടറി മിസ്റ്റിമെഡോസ് എന്നിവർ സംയുക്തമായി വൺ ഇന്ത്യ കൈറ്റ് ടീമിന്റെ സാങ്കേതിക സഹായത്തോടെയാണ് സാധാരണ കടൽത്തീരങ്ങളിൽ കാണാറുള്ള ഈ മത്സരം മലമുകളിൽ സംഘടിപ്പിച്ചത്.


​പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. ജോർജ് കുട്ടി കാക്കാടംപൊയിൽ, നിസാറ ബീഗം, ആയിഷാബി ഷിയാസ്, ജിമ്മി ജോസ് പൈമ്പിള്ളിൽ, സക്കീന സലിം, മേരി തങ്കച്ചൻ, ലിലാമ്മ മുള്ളനാനിക്കൽ, ഷിബാ റോയ്, എം. കെ. വിനോദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. തിരുവമ്പാടി അൽഫോൻസ കോളേജ്, കക്കാടംപൊയിൽ സെയ്ന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം വിദ്യാർഥികൾക്ക് പട്ടം പറത്തലിൽ പ്രത്യേക പരിശീലനം നൽകുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റുകളുടെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ മൂന്നാമത്തെ മത്സരമായി ഇതേ സ്ഥലത്തെ തടാകത്തിൽ ചൂണ്ടയിടൽ മത്സരവും ഞായറാഴ്ച സംഘടിപ്പിക്കുന്നുണ്ട്.

ഓമശ്ശേരിയിൽ ആവേശം വിതറി മഡ് ഫുട്ബോൾ മത്സരം


​മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രചാരണാർഥം ഓമശ്ശേരിയിൽ സംഘടിപ്പിച്ച മഡ് ഫുട്ബോൾ മത്സരം കാണികൾക്ക് ആവേശകരമായ അനുഭവമായി. ഞായറാഴ്‌ച രാവിലെ ആരംഭിച്ച ടൂർണമെന്റ് പഞ്ചായത്ത് പ്രസിഡൻ്റ് സൗദ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വാശിയേറിയ മത്സരത്തിൽ ഗ്രീൻലാൻഡ് പൂളപ്പൊയിൽ ജേതാക്കളായപ്പോൾ, നീലേശ്വരം ഗാസ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


​ഫെസ്റ്റിവലിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരവും, അതോടൊപ്പം കാണികളെ ഏറെ ആകർഷിച്ച പുതുമനിറഞ്ഞ മീൻ ചവിട്ടിപ്പിടിത്ത മത്സരവും അരങ്ങേറി. തുടർന്ന് നടന്ന സമാപനസമ്മേളനം സി.കെ. കാസിം എം.എ.എൽ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സൗദ, വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. സാദിഖ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ സി.ഇ.ഒ. ബിനു കുര്യാക്കോസ്, മലബാർ റിവർ ഫെസ്റ്റിവൽ കോഡിനേറ്റർ പോൾസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n