ഓണം ഖാദി മേളയ്ക്ക് തുടക്കം: ഉത്പന്നങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ്

ഓണം ഖാദി മേളയ്ക്ക് തുടക്കം: ഉത്പന്നങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ്
ഓണം ഖാദി മേളയ്ക്ക് തുടക്കം: ഉത്പന്നങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ്
Share  
എഴുത്ത്

News desk

2026 Jul 25, 09:05 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ഓണം ഖാദി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം മിഠായിത്തെരുവ് ഖാദി എംപോറിയത്തിൽ വെച്ച് മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഖാദി മേഖല നല്ല രീതിയിൽ മുന്നോട്ടുപോകേണ്ടത് അനിവാര്യമാണെന്നും ഈ മേഖലയ്ക്ക് സർക്കാർ നൽകേണ്ട എല്ലാവിധ ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭ്യമാക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഉറപ്പുനൽകി. കോഴിക്കോട് സർവോദയ സംഘം സംഘടിപ്പിച്ച ചടങ്ങിൽ മേയർ ഒ. സദാശിവൻ അധ്യക്ഷത വഹിച്ചു.


​മേളയോടനുബന്ധിച്ച് എംപോറിയത്തിൽ സജ്ജീകരിച്ച പുതിയ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം വി.കെ. ഫൈസൽ ബാബു എം.എൽ.എ. നിർവഹിച്ചു. ലേബർ വെൽഫെയർ ഫണ്ട് ഡയറക്ടർ കെ. രാജീവ് ആദ്യവിൽപ്പന ഏറ്റുവാങ്ങിയ ചടങ്ങിൽ സർവോദയ സംഘം പ്രസിഡന്റ് കെ.കെ. മുരളീധരൻ, സെക്രട്ടറി എം.കെ. ശ്യാംപ്രസാദ്, കൗൺസിലർ ശ്രീജ സി. നായർ, വി. സരിജ, വി. ഷിബു, ഡോ. കെ.പി. അമ്മുക്കുട്ടി, പി.പി. സന്തോഷ്, അലക്സ് പി. ജേക്കബ്, ടി. ഷൈജു തുടങ്ങിയവർ സംബന്ധിച്ചു. ഖാദിയുടെ പുത്തൻ ഉത്പന്നമായ 'മിനിസ്റ്റർ ഖാദി ഷർട്ട്' ചടങ്ങിൽ മന്ത്രി പുറത്തിറക്കി. കൂടാതെ മികച്ച തേനീച്ചക്കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ടി.കെ. രാജു തേനീച്ചക്കൃഷിയെക്കുറിച്ച് ക്ലാസെടുക്കുകയും, ടി.പി. ഷാജി, ബൈജു ചക്യാടത്ത് എന്നിവരെ ആദരിക്കുകയും ചെയ്തു. ഇതിനൊപ്പം യോഗാഭ്യാസ പ്രകടനവും അരങ്ങേറി.


​ഓഗസ്റ്റ് 25 വരെ നീണ്ടുനിൽക്കുന്ന ഖാദി മേളയിൽ വസ്ത്രങ്ങൾക്കും മറ്റ് തുണിത്തരങ്ങൾക്കും 30 ശതമാനം സർക്കാർ റിബേറ്റ് ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എം.കെ. ശ്യാംപ്രസാദ് അറിയിച്ചു. ഇതിന് പുറമെ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാനപദ്ധതിയും ഈ ഓണക്കാലത്ത് ഒരുക്കിയിട്ടുണ്ട്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n