തിരൂർ: ഡൽഹിയിൽ നടക്കുന്ന കേന്ദ്ര വിരുദ്ധ വിദ്യാർഥി-യുവജന പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്ന മലപ്പുറം ജില്ലയിലെ 20 ഡി.വൈ.എഫ്.ഐ. വളണ്ടിയർമാർക്ക് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ യാത്രയയപ്പ് നൽകി. തിരൂരിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി വി.പി. അനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് പി. ഷബീർ അധ്യക്ഷത വഹിച്ചു.
ദേശീയ തലത്തിൽ നടക്കുന്ന യുവജന പോരാട്ടങ്ങൾക്ക് ഈ യാത്രയയപ്പ് ഊർജ്ജം പകരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ്, ജില്ലാ ട്രഷറർ തേജസ് കെ. ജയൻ, സംസ്ഥാന കമ്മിറ്റിയംഗം പി. മുനീർ, ജില്ലാ വൈസ് പ്രസിഡന്റ് ഇ. അഫ്സൽ, ജില്ലാ ജോയിന്റ് സെക്രട്ടറി സൈഫുദ്ദീൻ, സി.പി.എം. തിരൂർ ഏരിയാ സെക്രട്ടറി ടി. ഷാജി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
യാത്രയയപ്പ് പരിപാടിക്കുശേഷം നൂറുകണക്കിന് യുവാക്കൾ അണിനിരന്ന ആവേശകരമായ പ്രകടനം നടന്നു. പ്രകടനമായി തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയാണ് സമരത്തിൽ പങ്കെടുക്കാൻ പോകുന്ന പ്രവർത്തകരെ ട്രെയിൻ മാർഗ്ഗം ഡൽഹിയിലേക്ക് യാത്രയാക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































