കുറ്റ്യാടി : കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിലെ നരിക്കൂട്ടുംചാലിൽ പതിറ്റാണ്ടുകളായി നാട്ടുകാരുടെ പ്രധാന ആശ്രയമായിരുന്ന രാജീവ് ഗാന്ധി ബസ് കാത്തിരിപ്പു കേന്ദ്രം സ്വകാര്യ ബസ് ഇടിച്ച് പൂർണ്ണമായും തകർന്നു. ബുധനാഴ്‌ച വൈകുന്നേരമാണ് അതിവേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇരച്ചുകയറിയത്. ബസ് വരുന്നത് കണ്ട് കാത്തുനിന്നവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വെയിലത്തും മഴയത്തും യാത്രക്കാർക്ക് തണലായിരുന്ന, ഗ്രാമത്തിന്റെ അടയാളം കൂടിയായ ഈ വിനിമയകേന്ദ്രം തകർന്നതിന്റെ സങ്കടത്തിലാണ് പ്രദേശവാസികൾ.
വടകര മുതൽ തൊട്ടിൽപ്പാലം വരെയുള്ള റൂട്ടിൽ സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാതിരുന്ന 1992-ലാണ് ജനകീയ കൂട്ടായ്മയിലൂടെ കോൺക്രീറ്റ് തൂണുകളോടെ ഈ ബസ് സ്റ്റോപ്പ് നിർമിച്ചത്. രാഷ്ട്രീയ ഭേദമെന്യേ സ്കൂൾ വിദ്യാർത്ഥികൾ, തൊഴിലാളികൾ, രോഗികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഒത്തുകൂടിയിരുന്ന ഈ കേന്ദ്രം തകർന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് സംഭവസ്ഥലത്ത് എത്തിയത്.
അപകടവിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാറക്കൽ അബ്ദുള്ള എം.എൽ.എ., മുൻ എം.എ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി, കുറ്റ്യാടി, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. മോഹൻദാസ്, യു.വി. ബിന്ദു, വാർഡ് മെമ്പർ ഫാത്തിമ നാസർ, കോൺഗ്രസ് നേതാക്കളായ വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, കെ.പി. മജീദ്, പി.പി. ആലിക്കുട്ടി, വി.കെ.എസ്. ഊരത്ത് തുടങ്ങിയവർ തകർന്ന ബസ് സ്റ്റോപ്പ് സന്ദർശിച്ചവരിൽ ഉൾപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































