പേരാമ്പ്ര : വയനാട് ചുരത്തിൽ വെച്ച് കെ.എസ്.ആർ.ടി.സി. ബസിന്റെ എയർപൈപ്പ് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ, അസാധാരണമായ മനസ്സാന്നിധ്യത്തോടെ വലിയൊരു ദുരന്തം ഒഴിവാക്കിയ ഡ്രൈവർ സുധീഷ് നടുപറമ്പിലിനെ നാട്ടുകാർ ആദരിച്ചു. തൊട്ടിൽപാലത്തുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ് ചുരത്തിലെ എട്ടാം വളവിൽ വെച്ചാണ് പെട്ടെന്ന് പിന്നോട്ടേക്ക് ഉരുണ്ടത്. ഈ സമയം ഒട്ടും പരിഭ്രമിക്കാതെ സുധീഷ് ബസിന്റെ പിൻവശം വലതുഭാഗത്തെ കയ്യാലയിൽ ഇടിച്ചുനിർത്തുകയായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ വൻ അപകടത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പേരാമ്പ്ര ഉണ്ണിക്കുന്നുംചാൽ സ്വദേശിയായ സുധീഷിന്റെ വീട്ടിലെത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വട്ടക്കണ്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ്, വാർഡ് അംഗം കെ.എം. ശ്രീനിവാസൻ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
ഉണ്ണിക്കുന്ന് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സുധീഷിനായി ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഈ മാതൃകാപരമായ പ്രവർത്തനത്തെ യോഗത്തിൽ അഭിനന്ദിച്ചു. ചടങ്ങിൽ വി.പി. സുരേഷ്, കെ. സജീഷ്, കല്ലുംപുറം ഗോപാലൻ, ബാലകൃഷ്ണൻ കുറ്റിക്കണ്ടി, യു.സി. മുനീർ, മുരളീധരൻ നെരവത്ത് പൊയിൽ, അഷറഫ് വയലാളി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































