എസ്.എഫ്.ഐ. ആദായനികുതി ഓഫീസ് മാർച്ച്: കോഴിക്കോട്ട് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

എസ്.എഫ്.ഐ. ആദായനികുതി ഓഫീസ് മാർച്ച്: കോഴിക്കോട്ട് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
എസ്.എഫ്.ഐ. ആദായനികുതി ഓഫീസ് മാർച്ച്: കോഴിക്കോട്ട് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Share  
എഴുത്ത്

News desk

2026 Jul 24, 08:09 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട് : നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെയും അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിന് മുന്നിൽ പോലീസ് ഉയർത്തിയ ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 20 മിനിറ്റോളം തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചെങ്കിലും വിദ്യാർഥികളെ പിരിച്ചുവിടാനായില്ല. ഇതിനിടെ ഏതാനും പ്രവർത്തകർ ബാരിക്കേഡിന് മുകളിൽക്കയറി സംഘടനയുടെ കൊടിനാട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രക്ഷോഭത്തിനിടെ തലചുറ്റിവീണ ഒരു വിദ്യാർഥിനിക്ക് പ്രവർത്തകർ തന്നെ പ്രഥമശുശ്രൂഷ നൽകി.


​ക്രിസ്ത്യൻ കോളേജ് മൈതാനത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം പുതിയ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. ജങ്ഷൻ വഴി നഗരംചുറ്റിയാണ് ആദായനികുതി ഓഫീസിന് മുന്നിലെത്തിയത്. മാർച്ചും സംഘർഷവും കാരണം ഈ വഴിയിലൂടെയുള്ള ഗതാഗതം പോലീസ് പൂർണ്ണമായും തിരിച്ചുവിട്ടു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കുക, എൻ.ടി.എ. പിരിച്ചുവിടുക, നീറ്റ് പരീക്ഷ കുറ്റമറ്റരീതിയിൽ വീണ്ടും നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.


​മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ എസ്.എഫ്.ഐ. നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ആദിൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ടി.പി. അമൽരാജ്, കെ.സി. ഫർഹാൻ, എസ്. നന്ദന, അശ്വന്ത് ചന്ദ്ര, പി. സ്വരാഗ്, ആർ.എസ്. അമൽജിത്ത് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n