വ്യാജ രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചു; കാലാവധി കഴിഞ്ഞിട്ടും ജെ.സി.ബി തിരികെ നൽകാത്ത പ്രതികൾ പിടിയിൽ

വ്യാജ രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചു; കാലാവധി കഴിഞ്ഞിട്ടും ജെ.സി.ബി തിരികെ നൽകാത്ത പ്രതികൾ പിടിയിൽ
വ്യാജ രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചു; കാലാവധി കഴിഞ്ഞിട്ടും ജെ.സി.ബി തിരികെ നൽകാത്ത പ്രതികൾ പിടിയിൽ
Share  
എഴുത്ത്

News desk

2026 Jul 24, 08:07 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊല്ലം: വാടകയ്ക്ക് വാങ്ങിയ മണ്ണുമാന്തിയന്ത്രം കരാർ കാലാവധി കഴിഞ്ഞിട്ടും ഉടമയ്ക്ക് തിരികെ നൽകാതെ വ്യാജ നമ്പർ പതിപ്പിച്ച് മറച്ചുവെച്ച് ഉപയോഗിച്ച രണ്ടു പേർ പിടിയിൽ. എറണാകുളം കുന്നത്തുനാട് സ്വദേശി മനു പ്രസാദ് (38), ആലുവ അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് (38) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ടോബിൻ തങ്കച്ചൻറെ ഉടമസ്ഥതയിലുള്ള ജെസിബി പ്രതിമാസം 70,000 രൂപ വാടക നൽകാമെന്ന കരാറിലാണ് മനു പ്രസാദ് വാടകയ്ക്കെടുത്തത്. 2023 നവംബർ 15-ന് ജെസിബി കൊണ്ടുപോയ ശേഷം ആറുമാസത്തെ കരാർ കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകിയില്ല. കൂടാതെ വാഹനം ഇയാൾ ടോണി ഉറുമീസിന് കൈമാറി. വ്യാജ രജിസ്ട്രേഷൻ നമ്പർ നിർമ്മിച്ച് പതിപ്പിച്ച ശേഷം ടോണി ഇത് ഉപയോഗിക്കുകയായിരുന്നു.


ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് യഥാർഥ ഉടമ ടോബിൻ തങ്കച്ചന് ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ഒന്നാം പ്രതിയെ കളമശ്ശേരി ജംഗ്ഷനിൽ നിന്നും രണ്ടാം പ്രതിയെ മൂവാറ്റുപുഴയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു കേസുകളിലും ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ ഹേമന്ത് മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ ശ്യം, രാജേഷ്, ദീപക് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n