തൃശൂർ: സ്വത്ത് തർക്കത്തെയും ജീവനാംശത്തെയും ചൊല്ലിയുള്ള വൈരാഗ്യത്തിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശൂർ മടവാക്കര സ്വദേശിയായ കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ രാധാകൃഷ്ണനെ (54) പോലീസ് അറസ്റ്റ് ചെയ്തു. ഭൂമി എഴുതി നൽകിയിട്ടും മകൻ തനിക്ക് ജീവനാംശം നൽകുന്നില്ലെന്ന് കാട്ടി കൃഷ്ണൻ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തിരുന്നതായും ഇതേത്തുടർന്നുള്ള കടുത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
മറ്റൊരു മകന്റെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന കൃഷ്ണന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് നടന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം പോലീസ് ബന്ധുക്കളുടെ മൊഴിയെടുത്തപ്പോഴാണ് അച്ഛനും മകനും തമ്മിലുള്ള കടുത്ത പ്രശ്നങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നത്. സ്വന്തം അച്ഛന്റെ സംസ്കാര ചടങ്ങിൽ പോലും രാധാകൃഷ്ണൻ പങ്കെടുക്കാതിരുന്നതും പോലീസിന് വലിയ രീതിയിൽ സംശയത്തിന് ഇടയാക്കി. ഇതേത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് രാധാകൃഷ്ണൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ പോലീസ് നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































