കൊച്ചി: മാതാപിതാക്കളുടെ സിബിൽ (CIBIL) സ്കോർ മോശമാണെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയുണ്ടാകില്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ വായ്‌പ നിഷേധിച്ച ബാങ്കുകളുടെ നടപടിക്കെതിരെ ഒരു കൂട്ടം ബിരുദ വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർണായക ഉത്തരവ്. വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിൽ സഹ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും, ബാങ്കുകളുടെ നടപടി പൂർണ്ണമായും നിയമപരമാണെന്നും കോടതി വ്യക്തമാക്കി. തങ്ങളുടെ രക്ഷിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറവാണെന്ന കാരണത്താൽ വായ്പ നിഷേധിക്കുന്നത് അന്യായമാണെന്ന വിദ്യാർഥികളുടെ വാദം തള്ളിയ കോടതി, വിദ്യാഭ്യാസ വായ്പ എന്നത് ഒരു വിദ്യാർഥിയുടെ മൗലികാവകാശമല്ലെന്നും നിരീക്ഷിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































