കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം കോടഞ്ചേരി പഞ്ചായത്തും വനം വകുപ്പും തിരുവമ്പാടി അൽഫോൻസ കോളജും സംയുക്തമായി തുഷാരഗിരിയിൽ ആവേശകരമായ ട്രക്കിംഗ് സംഘടിപ്പിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന അന്താരാഷ്ട്ര കയാക്കിംഗ് മേളയുടെ മുന്നോടിയായാണ് പരിപാടി നടത്തിയത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം യുവതലമുറയിലേക്ക് എത്തിക്കുക, ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ ട്രക്കിംഗ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈർ, വിൻസന്റ് വടക്കേമുറിയിൽ, മിനി സണ്ണി, വിവിധ പഞ്ചായത്ത് അംഗങ്ങൾ, അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.പി. അജീഷ്, ഇ. എഡിസൺ, സി. ദീപേഷ്, വനസംരക്ഷണ സമിതി പ്രസിഡന്റ് ബേബി കോട്ടുപള്ളി, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ട്രക്കിംഗിന് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































