വടകര: കുറുമ്പയിൽ പോലീസും ഡാൻസാഫ് സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പാനൂർ കാറാൽതെരു സൈം ഹൗസിൽ ഷിജാസ് (45), പന്ന്യന്നൂർ സഹീറ മൻസിലിൽ സിറാജ് (52) എന്നിവരെയാണ് വടകര പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഇന്നലെ രാത്രി കുറുമ്പയിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ KL 58 AL 5375 നമ്പർ മഹീന്ദ്ര ജിറ്റോ ഗുഡ്‌സ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. പ്രാഥമിക പരിശോധനയിൽ വാഹനത്തിൽ നിന്ന് 15.776 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 3.182 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത ലഹരിമരുന്നുകളും കടത്താൻ ഉപയോഗിച്ച ഗുഡ്‌സ് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് വടകര കോടതിയിൽ ഹാജരാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































