പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച മലപ്പുറം സ്വദേശിയെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജ് ആണ് പോലീസിന്റെ പിടിയിലായത്. ചിറ്റൂരിലെ ഒരു ഫാം നോക്കിനടത്താനെന്ന വ്യാജേന എത്തിയ ഇയാൾ, തന്റെ പെൺസുഹൃത്തിന്റെ മകളെയാണ് പീഡനത്തിന് ഇരയാക്കിയത്. കുട്ടിക്കിപ്പോൾ കടുത്ത പ്രേതബാധയുണ്ടെന്നും ഇത് എത്രയും വേഗം ഒഴിപ്പിച്ചില്ലെങ്കിൽ വലിയ ആപത്തുകൾ സംഭവിക്കുമെന്നും പെൺകുട്ടിയുടെ കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പ്രതി ക്രൂരത നടത്തിയത്. കുട്ടിയുടെ പരാതിയെ തുടർന്ന് കേസെടുത്ത ചിറ്റൂർ പോലീസ് പ്രതിയെ വേഗത്തിൽ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































