അടിപ്പാതയ്ക്കായി പാലയാട് നട നിവാസികൾ അനിശ്ചിതകാല സമരത്തിലേക്ക്; യാത്രാക്ലേശത്തിൽ വലഞ്ഞ് പ്രദേശവാസികൾ

അടിപ്പാതയ്ക്കായി പാലയാട് നട നിവാസികൾ അനിശ്ചിതകാല സമരത്തിലേക്ക്; യാത്രാക്ലേശത്തിൽ വലഞ്ഞ് പ്രദേശവാസികൾ
അടിപ്പാതയ്ക്കായി പാലയാട് നട നിവാസികൾ അനിശ്ചിതകാല സമരത്തിലേക്ക്; യാത്രാക്ലേശത്തിൽ വലഞ്ഞ് പ്രദേശവാസികൾ
Share  
എഴുത്ത്

News desk

2026 Jul 22, 09:10 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: ദേശീയപാത മുറിച്ചുകടക്കാൻ അടിപ്പാതയോ മേൽനടപ്പാതയോ ഇല്ലാത്ത പുതുപ്പണം പാലയാട്നട നിവാസികൾ തങ്ങളുടെ ന്യായമായ ആവശ്യമുയർത്തി ശക്തമായ സമരപാതയിലേക്ക്. ഇതിനായി സമരസമിതി രൂപവത്കരിച്ച് ദേശീയപാതയോരത്ത് നാട്ടുകാർ അനിശ്ചിതകാല സമരം ആരംഭിച്ചു. പാലോളിപ്പാലം മൂരാട് റീച്ചിലെ ദേശീയപാതാനവീകരണം പൂർത്തിയാക്കിയപ്പോൾ പാലയാട് നടയിൽ അടിപ്പാത അനുവദിക്കാതിരുന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. റോഡ് നിർമാണഘട്ടത്തിൽത്തന്നെ നാട്ടുകാർ ഈ ആവശ്യമുയർത്തിയെങ്കിലും അധികൃതർ ഇത് വകവെച്ചില്ല.


​നിലവിൽ ആറുവരിപ്പാത തുറന്നുകൊടുത്തതോടെ വലിയ യാത്രാക്ലേശമാണ് പ്രദേശവാസികൾ നേരിടുന്നത്. പുതുപ്പണത്തെ ഏക ഹയർസെക്കൻഡറി സ്‌കൂളായ ജെ.എൻ.എം. സ്‌കൂളിലേക്ക് റോഡിന്റെ പടിഞ്ഞാറുവശത്തുള്ള കുട്ടികൾക്ക് എത്തിപ്പെടണമെങ്കിൽ ചീറിപ്പായുന്ന പ്രധാനപാത ജീവൻ പണയം വെച്ച് മുറിച്ചുകടക്കേണ്ട അവസ്ഥയാണ്. വടകരയിലേക്ക് പോകാൻ ബസ് കയറണമെങ്കിലും മൂരാട് ഭാഗത്തുനിന്ന് പാലയാട്‌നട അങ്ങാടിയിലേക്ക് വരണമെങ്കിലും റോഡ് കടന്നേ മതിയാകൂ.


​ഇപ്പോൾ ആറുവരിപ്പാതയുടെ ഡിവൈഡറിൻ്റെ വിടവിലൂടെ വാഹനങ്ങൾ വരാത്ത സമയം നോക്കി ഓടിക്കടക്കുകയാണ് നാട്ടുകാർ ചെയ്യുന്നത്. പാത പൂർണ്ണ സജ്ജമാകുന്നതോടെ ഇതും അസാധ്യമാകും. കൂടാതെ മൂരാട് ഭാഗത്തുനിന്ന് മണിയൂരിലേക്ക് പോകേണ്ട വാഹനങ്ങൾ നിലവിൽ രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി എസ്.പി. ഓഫീസ് പരിസരത്തുനിന്നാണ് യു-ടേൺ എടുത്ത് സർവീസ്‌റോഡ് വഴി തിരികെ പാലയാട് നടയിലേക്ക് വരുന്നത്. ദേശീയപാതയുടെ മറ്റ് പല ഭാഗങ്ങളിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർമാണം പൂർത്തിയായ ശേഷവും അടിപ്പാതകൾ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ, തങ്ങൾക്കും അടിപ്പാത അനുവദിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് സമരസമിതിയുമായി നാട്ടുകാർ മുന്നോട്ട് പോകുന്നത്.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N