രാമനാട്ടുകര: ആറുവരിപ്പാതയിൽ അഴിഞ്ഞിലം മേൽപ്പാലത്തിനു താഴെ പോലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കാൻ അനുമതി ലഭിച്ച് ആറു മാസം കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ ആഭ്യന്തരവകുപ്പ്. കൊണ്ടോട്ടി എ.എസ്.പി. ഓഫീസിൽ നിന്നുള്ള അപേക്ഷ പരിഗണിച്ച്, ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്‌ട് ഓഫീസ് കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഇവിടെ എയ്‌ഡ് പോസ്റ്റ് തുടങ്ങാനുള്ള അനുമതിപത്രം കൈമാറിയത്. അപേക്ഷ നൽകാൻ വലിയ തിടുക്കം കാണിച്ച പോലീസ് അധികൃതർ, അനുമതി ലഭിച്ചതോടെ നിർമാണ കാര്യത്തിൽ പൂർണ്ണ ഉദാസീനത കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്.
ഇപ്പോഴത്തെ ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി. പി. വിജയൻ മലപ്പുറം എസ്.പി. ആയിരുന്ന സമയത്ത് 2008-ൽ ബൈപ്പാസിൽ പാറമ്മൽ എയ്‌ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു. മുൻപ് വാഴക്കാട് സ്റ്റേഷനിൽ നിന്നും എം.എസ്.പി. ക്യാമ്പിൽ നിന്നും പോലീസുകാർ ഇവിടെ ഡ്യൂട്ടിക്ക് എത്തിയിരുന്നുവെങ്കിലും, പെട്രോൾ പമ്പ് വികസനത്തിന്റെ ഭാഗമായി കെട്ടിടം ഒഴിപ്പിച്ചതോടെ കഴിഞ്ഞ അഞ്ച് വർഷമായി ഈ പ്രദേശത്ത് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച അവസ്ഥയിലാണ്.
പുതിയ ആറുവരിപ്പാതയിലെ ഗതാഗത ക്രമീകരണങ്ങൾ, റോഡ് സുരക്ഷ, ക്രമസമാധാന പ്രശ്‌നങ്ങൾ എന്നിവ മുൻനിർത്തിയാണ് ദേശീയപാതാ അതോറിറ്റി എയ്ഡ് പോസ്റ്റിന് വളരെ വേഗത്തിൽ അനുമതി നൽകിയത്. നിലവിൽ പാറമ്മൽ മുതൽ കടവ് റിസോർട്ട് വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ 15 കിലോമീറ്റർ അകലെയുള്ള വാഴക്കാട് പോലീസ് സ്റ്റേഷനിൽ നിന്നു വേണം പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തുവാൻ. ഈ യാത്രാക്ലേശം പരിഹരിക്കാൻ എയ്ഡ് പോസ്റ്റിന്റെ നിർമാണം എത്രയും വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































