കക്കോടി: ബാലുശ്ശേരി റോഡിൽ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ മഴക്കാലത്തുണ്ടാകുന്ന കടുത്ത വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള കലുങ്ക് നിർമാണം ആരംഭിച്ചു. റോഡിന് ഇരുവശത്തുമുള്ള അഴുക്കുചാലുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി റോഡിന് കുറുകെ ചാലുകീറി കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വഴി ബാലുശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മിനി ബൈപാസ് (ബണ്ട് റോഡ്) വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
വർഷങ്ങളായി ഈ ഭാഗത്തെ വ്യാപാരികളും പൊതുജനങ്ങളും നേരിടുന്ന വലിയൊരു പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മഴ പെയ്താൽ ട്രാൻസ്ഫോമറിന് സമീപം മുതൽ ബണ്ട് റോഡ് ജങ്ഷൻ വരെ ബാലുശ്ശേരി റോഡിൽ പൂർണ്ണമായി വെള്ളം കെട്ടിക്കിടക്കുക പതിവായിരുന്നു. ഇത് സമീപത്തെ വ്യാപാരസ്ഥാപനങ്ങളുടെ മുൻഭാഗത്തേക്കും വ്യാപിച്ചിരുന്നു. കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ, ആയുർവേദ ഡിസ്പെൻസറികൾ എന്നിവയുടെയെല്ലാം പ്രവേശനകവാടത്തിന് മുന്നിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത് എന്നതിനാൽ മഴക്കാലത്ത് രോഗികൾ ഉൾപ്പെടെയുള്ളവർ വെള്ളത്തിലൂടെ നടന്നുപോകേണ്ട ദുരവസ്ഥയിലായിരുന്നു. കലുങ്ക് നിർമാണം പൂർത്തിയാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































