കോഴിക്കോട്: ഡൽഹിയിലെ വിദ്യാർഥിസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്ത പോലീസ് നടപടിക്കെതിരേ നഗരത്തിൽ വ്യാപകപ്രതിഷേധം. യൂത്ത് കോൺഗ്രസ്, കെ.എസ്.യു. ജില്ലാ കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ രാത്രി ഒൻപതുമണിയോടെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുമുൻപിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കാൻ പോലീസ് ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ വലിയ സംഘർഷമുണ്ടായി. ഉപരോധത്തെ തുടർന്ന് നഗരത്തിൽ അരമണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ. ഷെഹിൻ, ജനറൽ സെക്രട്ടറി പി.എം. ആഷിക്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സംയുക്തമായി ഇടപെട്ടാണ് റോഡിലെ ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
പ്രതിഷേധ സമരത്തിൽ വി.ടി. സൂരജ് എം.എൽ.എ., യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വൈശാഖ് കല്ലാട്ട്, വി.ടി. നിഹാൽ, കെ.എസ്.യു. സംസ്ഥാന ഭാരവാഹിയായ എ.കെ. ജാനിബ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































