പാളയം മാർക്കറ്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെയും തൊഴിലാളികളുടെയും കോർപ്പറേഷൻ മാർച്ച്

പാളയം മാർക്കറ്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെയും തൊഴിലാളികളുടെയും കോർപ്പറേഷൻ മാർച്ച്
പാളയം മാർക്കറ്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെയും തൊഴിലാളികളുടെയും കോർപ്പറേഷൻ മാർച്ച്
Share  
എഴുത്ത്

News desk

2026 Jul 22, 09:06 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: പാളയത്തെ പച്ചക്കറി-പഴം മാർക്കറ്റ് യഥാസ്ഥാനത്ത് പുതുക്കിപ്പണിയുക, വ്യാപാരത്തിനുള്ള ലൈസൻസ് അനുവദിക്കുക, കോർപ്പറേഷൻ വാടക സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാളയം പച്ചക്കറി പഴം അനുബന്ധ മേഖലാ സംരക്ഷണകമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് മാർച്ചും പണിമുടക്കും നടത്തി. പാളയത്തെ കടകൾ പൂർണ്ണമായി അടച്ചിട്ട്, കനത്ത മഴയെപ്പോലും അവഗണിച്ചാണ് കച്ചവടക്കാരും തൊഴിലാളികളും മാർച്ചിൽ അണിനിരന്നത്. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. എ.ഐ.ടി.യു.സി. ഒഴികെയുള്ള മറ്റെല്ലാ പ്രമുഖ സംഘടനകളും ഈ സമരത്തിൽ പങ്കാളികളായി.


​കോർപ്പറേഷനിലെ യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വെജിറ്റബിൾ മാർക്കറ്റ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​തുടർന്ന് നടന്ന യോഗത്തിൽ കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, കെ.പി. അനിൽകുമാർ എന്നിവരും വിവിധ സംഘടനാ നേതാക്കളായ എ.ടി. അബ്‌ദു, കെ. രാജീവ്, ഇ.സി. സതീശൻ, പി.എം. ഹനീഫ, എം.പി. സലീം, എം. മുഹമ്മദ് നദീർ, നാസർ കരിമാഠം, എം. മുഹമ്മദ് ബഷീർ, രാജേഷ് എന്നിവരും സംസാരിച്ചു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N