വനിതകൾക്ക് പലിശരഹിത വായ്പയുമായി 'പ്രിയദർശിനി' പദ്ധതി; ലക്ഷ്യം എ സ്‌ സി-എ സ്ടി സ്ത്രീകളുടെ ശാക്തീകരണം

വനിതകൾക്ക് പലിശരഹിത വായ്പയുമായി 'പ്രിയദർശിനി' പദ്ധതി; ലക്ഷ്യം എ സ്‌ സി-എ സ്ടി സ്ത്രീകളുടെ ശാക്തീകരണം
വനിതകൾക്ക് പലിശരഹിത വായ്പയുമായി 'പ്രിയദർശിനി' പദ്ധതി; ലക്ഷ്യം എ സ്‌ സി-എ സ്ടി സ്ത്രീകളുടെ ശാക്തീകരണം
Share  
എഴുത്ത്

News desk

2026 Jul 21, 07:56 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പലിശരഹിത സംരംഭ വായ്പാപദ്ധതി ആരംഭിക്കാൻ സർക്കാർ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിയുടെ പേര്. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക.


കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനമായ 'സമഗ്ര 2026' ജൂലൈ 23-ന് കൊച്ചി പള്ളുരുത്തി എസ്.എൻ. ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.


പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കും. വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന വികസന സംരംഭമാണ് 'സമഗ്ര 2026'. പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും. ചടങ്ങിൽ വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപന ചെയ്ത പുതിയ ക്ഷേമ വായ്പാപദ്ധതികളും പ്രഖ്യാപിക്കും.


വനിതാ ശാക്തീകരണത്തിനായി പലിശരഹിത സൂക്ഷ്മ-ചെറുകിട സംരംഭ വായ്പയായ 'പ്രിയദർശിനി' പദ്ധതിയും സർവീസിൽനിന്ന് വിരമിച്ചവർക്കായുള്ള 'സീനിയർ സെക്യുർ' വായ്പാ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും. ഈ പദ്ധതികൾ നൂറുദിവസത്തിനകം ആരംഭിക്കും.

മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ, എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എം.എൽ.എമാരായ അൻവർ സാദത്ത്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ, അഡ്വ. മാത്യു കൽനാടൻ, വി.പി. സജീന്ദ്രൻ, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ഉമാ തോമസ്, ടി.ജെ. വിനോദ് എന്നിവർ പങ്കെടുക്കും.


വായ്പാ വിതരണത്തിനൊപ്പം ബോധവത്കരണ ക്ലാസുകൾ, വിവിധ സർക്കാർ സേവനങ്ങളെ പരിചയപ്പെടുത്തുന്ന ഇൻഫർമേഷൻ കിയോസ്‌കുകൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. രാവിലെ ഒൻപത് മുതൽ രാത്രി എട്ടു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.


കേരളത്തിലുടനീളമുള്ള 50-ലധികം കുടുംബശ്രീ സിഡിഎസുകളിലും എൻജിഒകളിലും ഉൾപ്പെട്ട 15,000-ലധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പ വിതരണം ചെയ്യും. കോർപ്പറേഷന്റെ വാർത്താപത്രികയായ 'ദിശ'യുടെ പ്രകാശനവും നടക്കും. സർക്കാർ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ, സ്വയംതൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഇൻഫർമേഷൻ സ്റ്റാളുകളും ഒരുക്കും.


'സമഗ്ര'യുടെ അടുത്ത പരിപാടി സെപ്റ്റംബറിൽ പാലക്കാട്ട് നടക്കും. ഡിസംബറിൽ ഗുണഭോക്താക്കളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന മേള സംഘടിപ്പിക്കും. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരും പങ്കെടുക്കുന്ന ഈ മേള, ഗുണഭോക്താക്കൾക്ക് വിപണി സാധ്യതകൾ വിപുലപ്പെടുത്താൻ സഹായകമാകും.


വാർത്താസമ്മേളനത്തിൽ പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അഞ്ജു കെ.എസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇർഷാദ് എം എസ്, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മിനിമോൾ വി.ജി. എന്നിവർ പങ്കെടുത്തു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N