ജനറല്‍ ടിക്കറ്റുമായി റിസര്‍വേഷൻ കോച്ചില്‍ യാത്ര: ചോദ്യം ചെയ്ത ടിടിഇയെ യുവതി മര്‍ദിച്ചതായി പരാതി

ജനറല്‍ ടിക്കറ്റുമായി റിസര്‍വേഷൻ കോച്ചില്‍ യാത്ര: ചോദ്യം ചെയ്ത ടിടിഇയെ യുവതി മര്‍ദിച്ചതായി പരാതി
ജനറല്‍ ടിക്കറ്റുമായി റിസര്‍വേഷൻ കോച്ചില്‍ യാത്ര: ചോദ്യം ചെയ്ത ടിടിഇയെ യുവതി മര്‍ദിച്ചതായി പരാതി
Share  
എഴുത്ത്

News desk

2026 Jul 21, 09:06 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ജനറല്‍ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ യുവതി മർദിച്ചതായി പരാതി. പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്തിനാണ് മർദനമേറ്റത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടർന്ന് ഷൊർണൂർ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


​ഇന്നലെ രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകാനായി ജനറല്‍ ടിക്കറ്റെടുത്ത യുവതി, ട്രെയിനിലെ S5 റിസർവ്ഡ് കോച്ചിലാണ് യാത്ര ചെയ്തത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറല്‍ കോച്ചിലേക്ക് മാറി കയറാൻ ടിടിഇ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, ഇത് യുവതി ടിടിഇയെ മർദിക്കുന്നതിലേക്ക് കലാശിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.


​മർദനമേറ്റ് പരിക്കേറ്റ ടിടിഇ സുജിത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം, ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് ആരോപിച്ച്‌ യുവതിയും പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. ഇരുവിഭാഗത്തിന്റെയും പരാതികളിന്മേൽ ഷൊർണൂർ റെയില്‍വേ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N